കേരളം

kerala

ETV Bharat / bharat

Man thrown shoe on SP Leader : സമാജ്‌വാദി നേതാവ് സ്വാമി പ്രസാദ് മൗര്യക്ക് നേരെ ഷൂ എറിഞ്ഞ് യുവാവ് ; അഭിനന്ദിച്ച് പുരോഹിതൻ രാജു ദാസ്

Man thrown shoe on Swami Prasad Maurya: ഷൂ എറിഞ്ഞ ആകാശ് സൈനി എന്നയാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു

Man thrown shoe on SP Leader  Man thrown shoe on SP Leader in Uttar Pradesh  Man thrown shoe  Uttar Pradesh  Samajwadi Party  Swami Prasad Maurya  Lucknow  Uttar Pradesh News  Backward Classes Conference  Indira Gandhi Pratishthan  Akhilesh Yadav  Pawan Pandey  Raju Das  സമാജ്‌വാദി നേതാവ്  സ്വാമി പ്രസാദ് മൗര്യ  ഷൂ എറിഞ്ഞ് യുവാവ്  പുരോഹിതൻ രാജു ദാസ്  രാജു ദാസ്  ആകാശ് സൈനി  പിന്നാക്ക വിഭാഗ കണ്‍വെന്‍ഷനിടെ  ലഖ്‌നൗ  പൊലീസ്  അഖിലേഷ് യാദവ്  പവൻ പാണ്ഡെ  മഹന്ത് സന്ത്രംദാസ് ജി
Man thrown shoe on SP Leader in Uttar Pradesh

By

Published : Aug 21, 2023, 11:07 PM IST

ലഖ്‌നൗ: പിന്നാക്ക വിഭാഗ കണ്‍വെന്‍ഷനിടെ സമാജ്‌വാദി പാര്‍ട്ടി (Samajwadi Party) നേതാവ് സ്വാമി പ്രസാദ് മൗര്യക്ക് നേരെ ഷൂ എറിഞ്ഞ് യുവാവ്. ലഖ്‌നൗവിലെ ഇന്ദിര ഗാന്ധി പ്രതിഷ്‌ഠാനില്‍ (Indira Gandhi Pratishthan) നടന്ന കണ്‍വെന്‍ഷനിടെയാണ് യുവാവ് സ്വാമി പ്രസാദ് മൗര്യക്കെതിരെ (Swami Prasad Maurya) ഷൂ എറിഞ്ഞത് (Man thrown shoe on Swami Prasad Maurya).

സംഭവം നടന്നയുടനെ ഷൂ എറിഞ്ഞ ആകാശ് സൈനി എന്നയാളെ വേദിക്ക് ചുറ്റുമുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ യുവാവിനെ പിടികൂടി കൈകാര്യം ചെയ്‌തിരുന്നു. എന്നാല്‍ പൊലീസ് ഇടപെട്ട് യുവാവിനെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.

സംഭവം ഇങ്ങനെ : തിങ്കളാഴ്‌ച പകലാണ് പിന്നാക്ക സമൂഹവുമായി ബന്ധപ്പെട്ട മഹാരഥന്മാരെക്കുറിച്ച് ഇന്ദിര ഗാന്ധി പ്രതിഷ്‌ഠാനില്‍ വച്ച് സെമിനാര്‍ സംഘടിപ്പിച്ചത്. ബിജ്‌നോറിലെ നൂര്‍പൂരില്‍ (Noorpur in Bijnor) നിന്നുള്ള എംഎല്‍എയായ റാം അവ്‌താര്‍ സൈനിയായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിനും (Akhilesh Yadav) പരിപാടിയിലേക്ക് ക്ഷണമുണ്ടായിരുന്നു.

അഖിലേഷ് യാദവ് വേദിയിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പാണ് യുവാവ് സ്വാമി പ്രസാദ് മൗര്യയ്‌ക്ക് നേരെ ഷൂ എറിഞ്ഞത്. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയും ഉടലെടുത്തു. ഇതിനിടെ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകരുടെ കൈയ്യിലകപ്പെട്ട യുവാവിനെ പൊലീസ് ഇടപെട്ട് കസ്‌റ്റഡിയിലെടുത്ത് വിഭൂതിഖഡ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

അഭിനന്ദിച്ച് പുരോഹിതൻ രാജു ദാസ്:സംഭവത്തില്‍ സ്വാമി പ്രസാദ് മൗര്യക്ക് നേരെ ഷൂ എറിഞ്ഞ യുവാവിന് അഭിനന്ദനവുമായി അയോധ്യയിലെ പ്രശസ്‌ത സിദ്ധപീഠ ഹനുമാൻഗർഹിയിലെ (Siddha Peeth Hanumangarhi) പ്രധാന പുരോഹിതൻ രാജു ദാസ് (Raju Das) രംഗത്തെത്തി. സ്വാമി പ്രസാദ് മൗര്യയെ ഷൂ എറിഞ്ഞ് സ്വീകരിച്ച യുവാവിന് നന്ദി പറയുന്നുവെന്നും ഈ സംഭവം ഒരു മുന്നറിയിപ്പ് മാത്രമാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച വീഡിയോയില്‍ അറിയിച്ചു.

അടുത്ത ഊഴം അഖിലേഷ് യാദവിനുള്ളതാണെന്നും സനാതന ധർമ്മം ദുരുപയോഗം ചെയ്യുന്ന ഓരോ വ്യക്തിയോടും ഇങ്ങനെ തന്നെ പെരുമാറുമാറണമെന്നും രാജു ദാസ് കൂട്ടിച്ചേര്‍ത്തു. അതേസമയം സ്വാമി പ്രസാദ് മൗര്യ അടുത്തിടെയായി ഹിന്ദുമതത്തെ കുറിച്ച് അനാവശ്യ അഭിപ്രായങ്ങള്‍ പറയുകയാണെന്ന് ആക്ഷേപം മതനേതാക്കള്‍ക്കിടയിലുണ്ട്. ഇതേ നിലപാട് തന്നെയാണ് ഭരണകക്ഷിയായ ബിജെപിക്കുമുള്ളത്.

തിരിച്ചടിച്ച് പവൻ പാണ്ഡെ: എന്നാല്‍ പ്രസാദ് മൗര്യക്ക് നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ അനുകൂല പ്രതികരണവുമായെത്തിയ പുരോഹിതൻ രാജു ദാസിനെതിരെ സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ പവൻ പാണ്ഡെ (Pawan Pandey) തിരിച്ചടിച്ചു. ഹനുമാൻഗർഹിയിലെ മഹന്ത് സന്ത്രംദാസ് ജിയുടെ സേവകന്‍ എന്ന തന്‍റെ പദവി പോലും അദ്ദേഹം മറന്നുപോയി എന്നായിരുന്നു പവൻ പാണ്ഡെയുടെ വിമര്‍ശനം. കാഷായ വസ്‌ത്രം ധരിച്ചത് കൊണ്ടുമാത്രം ആരും സന്ന്യാസിയാവില്ല. അതിന് വിശുദ്ധനെ പോലെ പെരുമാറേണ്ടത് കൂടിയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രാജു ദാസ് ജില്ല ആശുപത്രിയില്‍ രക്തം ദാനം ചെയ്യാനായി പോയിരുന്നു. അവിടെ വച്ച് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് സിഫിലിസ് രോഗത്തിന്‍റെ (ലൈംഗികബന്ധത്തിലൂടെയുണ്ടാവുന്ന ചൊറിച്ചില്‍) ലക്ഷണങ്ങള്‍ കണ്ടെത്തി. ഈ രോഗം എങ്ങനെ ഉണ്ടാവുന്നതാണെന്ന് എല്ലാവർക്കും അറിയാമെന്നും അതുകൊണ്ടാണ് അഖിലേഷ് യാദവിനെപ്പോലുള്ള ഒരു വലിയ നേതാവിനെ കുറിച്ച് അസഭ്യം പറയുന്നതിന് മുമ്പ് രാജു ദാസ് അതിനെക്കുറിച്ച് ചിന്തിക്കണമെന്നും പവൻ പാണ്ഡെ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details