അമരാവതി: സ്‌ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്‌ത് പണം തട്ടിയെടുക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. ഡ്രൈവറായ തവനംപള്ളി മണ്ഡൽ സ്വദേശിയായ വസന്ത് കുമാറാണ് അറസ്റ്റിലായത്. വിവാഹിതരായ സ്‌ത്രീകളോട് സൗഹൃദം നടിച്ച് സെൽഫി എടുക്കുകയും തുടർന്ന് ഫോട്ടോ മോർഫ് ചെയ്‌ത് ഇവരിൽ നിന്ന് പണം തട്ടുകയുമായിരുന്നു. റെയിൽവെ ജീവനക്കാരനാണെന്ന് സ്‌ത്രീകളെ തെറ്റിദ്ധരിപ്പിക്കുകയും റെയിൽവെയിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്‌ദാനം നൽകിയുമാണ് സ്‌ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നത്.
സ്‌ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്‌ത് പണം തട്ടാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
റെയിൽവേ ജീവനക്കാരനാണെന്ന് വിവാഹിതരായ സ്‌ത്രീകളെ തെറ്റിദ്ധരിപ്പിച്ച് ജോലി വാങ്ങി നൽകാമെന്ന് വാഗ്‌ദാനം നൽകിയാണ് സ്‌ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നത്.
സ്‌ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്‌ത് പണം തട്ടാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
ഇത്തരത്തിൽ വഞ്ചിക്കപ്പെട്ട റോംപിചേർല മണ്ഡൽ സ്വദേശിനി പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് വാർത്ത പുറംലോകമറിയുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. തമിഴ്‌നാട്ടിലെ വെലോരിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്ന് രണ്ട് സെൽ ഫോണുകളും ലാപ്‌ടോപ്പുകളും പൊലീസ് കണ്ടെടുത്തു. ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്നും എസ്ഐ ഹരിപ്രസാദ് പറഞ്ഞു.