റാഞ്ചി:കൊവിഡ് വ്യാപനം തടയാൻ സംസ്ഥാനത്തുടനീളം നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് ജാർഘണ്ഡിൽ വരന്‍ വിവാഹ ഘോഷയാത്ര ബൈക്കിലാക്കി. ജാർഘണ്ഡ് സ്വദേശിയായ യുവാവ് വിവാഹച്ചടങ്ങുകൾക്കായി ഛത്തീസ്‌ഗഡിലേക്ക് ഒറ്റയ്‌ക്കാണ് ബൈക്കിൽ യാത്ര ചെയ്‌തത്.
കൊവിഡ്-19 : വിവാഹയാത്ര ബൈക്കിലാക്കി വരന്‍ - jharkhand
ലോക്ക്‌ഡൗണിനെ തുടർന്നാണ് യുവാവ് വിവാഹ വസ്‌ത്രങ്ങളണിഞ്ഞ് ഒറ്റയ്‌ക്ക് ബൈക്കിൽ എത്തിയത്.
man takes out bike baraat amid covid curbs in jharkhand
വിവാഹവസ്‌ത്രവും ഹെൽമെറ്റും ധരിച്ച് ബൈക്കിൽ യാത്ര ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ഇയാളെ അതിർത്തിയിൽ പൊലീസ് തടഞ്ഞു.
വിവാഹ നിശ്ചയത്തിനായി അഞ്ച് ദൃക്‌സാക്ഷികളെ ഹാജരാക്കാൻ പൊലീസ് ഇയാളോട് ആവശ്യപ്പെട്ടെങ്കിലും യുവാവ് സമ്മതിച്ചില്ല. തുടർന്ന് സ്വന്തം ബൈക്കിൽ ഒറ്റയ്ക്ക് വിവാഹത്തിന് ചെല്ലുകയായിരുന്നു.