കേരളം

kerala

ETV Bharat / bharat

Vande Bharat | മൂത്രശങ്ക തീര്‍ക്കാന്‍ വന്ദേ ഭാരതില്‍ കയറി, യുവാവിന് നഷ്‌ടമായത് ആറായിരം രൂപ - ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷന്‍

ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് മധ്യപ്രദേശ് സ്വദേശിയായ യുവാവ് മൂത്രശങ്ക തീര്‍ക്കാന്‍ വന്ദേ ഭാരത് ട്രെയിനിനുള്ളില്‍ കയറിയത്. തീവണ്ടി പുറപ്പെട്ടതോടെ ഉജ്ജയിനിലാണ് ഇയാള്‍ക്ക് ഇറങ്ങാനായത്

Vande Bharat  Vande Bharat Man Loss Six Thousand  Man Urinating In Vande Bharat  Man Boards In Vande Bharat For Urinating  Madhya Pradesh Vande Bharat  വന്ദേ ഭാരത്  വന്ദേ ഭാരത് ട്രെയിനില്‍ യുവാവ് കുടുങ്ങി  ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷന്‍  സിങ്ങ്‌ഗ്രൗലി
Vande Bharat

By

Published : Jul 21, 2023, 11:27 AM IST

ഭോപ്പാല്‍ : നിര്‍ത്തിയിട്ടിരുന്ന വന്ദേ ഭാരത് എക്‌സ്‌പ്രസിന്‍റെ ശുചിമുറിയില്‍ മൂത്രശങ്ക തീര്‍ക്കാന്‍ കയറിയ യുവാവിനെ കാത്തിരുന്നത് ഒരിക്കലും മറക്കാനാകാത്ത സംഭവം. ഓട്ടോമാറ്റിക്കായി അടഞ്ഞ ട്രെയിനിന്‍റെ വാതിലുകള്‍ തുറക്കാനാകാതെ വന്നതോടെ ഇയാള്‍ക്ക് മറ്റൊരു സ്റ്റേഷനില്‍ പോയി ഇറങ്ങേണ്ടി വന്നു. താന്‍ കുടുംബവുമായി പദ്ധതിയിട്ടിരുന്ന യാത്രയും മുടങ്ങിയതോടെ ഇയാള്‍ക്ക് 6,000 രൂപയുടെ നഷ്‌ടം സംഭവിച്ചു.

ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനില്‍ ജൂലൈ 15നാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മധ്യപ്രദേശ് ബൈദാന്‍ സ്വദേശി അബ്‌ദുല്‍ ഖാദറിനാണ് ഇത്തരമൊരു ദുരനുഭവമുണ്ടായത്. കുടുംബവുമൊത്ത് ജന്മനാട്ടിലേക്കുള്ള യാത്രയ്‌ക്കിടെയാണ് അബ്‌ദുല്‍ ഖാദര്‍ വന്ദേ ഭാരത് ട്രെയിനിനുള്ളില്‍ കുടുങ്ങിയത്.

നാട്ടിലേക്കുള്ള യാത്ര :മധ്യപ്രദേശ് സിങ്ങ്‌ഗ്രൗലി ജില്ലയിലെ ബൈദാന്‍ എന്ന സ്ഥലമാണ് അബ്‌ദുല്‍ ഖാദറിന്‍റെ സ്വദേശം. ജൂലൈ 15ന് ഇവിടേക്കുള്ള യാത്രയില്‍ ഇയാള്‍ കുടുംബത്തോടൊപ്പം ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനിലെത്തി. ഭോപ്പാലില്‍ നിന്ന് സിങ്ങ്‌ഗ്രൗലിലേക്ക് പോകാന്‍ ദക്ഷിണ്‍ എക്‌സ്‌പ്രസിലായിരുന്നു ഇവര്‍ക്ക് യാത്ര ചെയ്യേണ്ടിയിരുന്നത്.

അബ്‌ദുല്‍ ഖാദറും കുടുംബവും തങ്ങള്‍ക്ക് പോകേണ്ട ദക്ഷിണ്‍ എക്‌സ്‌പ്രസ് ട്രെയിന്‍ കാത്താണ് ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നിരുന്നത്. ഇതിനിടെ ഇന്‍ഡോറിലേക്ക് പോകേണ്ട വന്ദേ ഭാരത് എക്‌സ്‌പ്രസ് സ്റ്റേഷനിലെത്തി. ഇതിനിടെ മൂത്രശങ്ക നേരിട്ടതിനെ തുടര്‍ന്ന് ഇയാള്‍ വന്ദേ ഭാരത് എക്‌സ്‌പ്രസിനുള്ളില്‍ കയറുകയായിരുന്നു.

Also Read :വന്ദേഭാരത് എക്‌സ്‌പ്രസിന്‍റെ ശുചിമുറി പൂട്ടി ഒളിച്ചിരുന്ന സംഭവം : യുവാവിനെതിരെ കേസെടുത്ത് പൊലീസ്

ട്രെയിനിനുള്ളില്‍ കയറിയ ഇയാള്‍ ശുചിമുറി ഉപയോഗിച്ചു. തുടര്‍ന്ന്, പുറത്തിറങ്ങിയപ്പോഴാണ് വന്ദേ ഭാരത് എക്‌സ്‌പ്രസ് ഭോപ്പാല്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടുവെന്ന വിവരം തിരിച്ചറിയുന്നത്. ഇതോടെ, എങ്ങനെയെങ്കിലും ട്രെയിനിന് പുറത്തിറങ്ങാനായി ഇയാള്‍ പരക്കം പാഞ്ഞു.

തന്നെ സഹായിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥരോടും ടിക്കറ്റ് കലക്‌ടര്‍മാരോടും ഇയാള്‍ അഭ്യര്‍ഥിച്ചു. മൂന്ന് വ്യത്യസ്‌ത കോച്ചുകളിലെത്തിയാണ് ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരോടുള്‍പ്പടെ സഹായം അഭ്യര്‍ഥിച്ചത്. എന്നാല്‍, ലോക്കോ പൈലറ്റിന് മാത്രമേ ട്രെയിനിന്‍റെ വാതിലുകള്‍ തുറക്കാന്‍ കഴിയൂ എന്നായിരുന്നു പൊലീസ് അബ്‌ദുല്‍ ഖാദറിന് നല്‍കിയ മറുപടി.

പിന്നാലെ, ടിക്കറ്റെടുക്കാതെ വന്ദേ ഭാരത് എക്‌സ്‌പ്രസില്‍ കയറിയതിന് 1020 രൂപ പിഴയും ട്രെയിനിലുണ്ടായിരുന്ന ടിക്കറ്റ് കലക്‌ടര്‍ അബ്‌ദുല്‍ ഖാദറിന് ചുമത്തി. ഒടുവില്‍, ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വന്ദേ ഭാരത് എക്‌സ്‌പ്രസില്‍ മൂത്രശങ്ക തീര്‍ക്കാന്‍ കയറിയ ഇയാള്‍ക്ക് 200 കിലോമീറ്റര്‍ അകലെയുള്ള ഉജ്ജയിന്‍ റെയില്‍വേ സ്റ്റേഷനിലാണ് ഇറങ്ങാന്‍ സാധിച്ചത്. അവിടെ നിന്ന് 800 രൂപ ചെലവഴിച്ചാണ് അബ്‌ദുല്‍ ഖാദര്‍ തിരികെ ഭോപ്പാലില്‍ എത്തിയത്.

Also Read :Vande Bharat| 'തീരുമാനിക്കേണ്ടത് റെയില്‍വേ', വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ് വേണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ബസ് പിടിച്ച് അബ്‌ദുല്‍ ഖാദറിന് തിരികെ എത്താന്‍ കഴിഞ്ഞെങ്കിലും സിങ്ങ്‌ഗ്രൗലിയിലേക്കുള്ള ദക്ഷിണ്‍ എക്‌സ്‌പ്രസ് കിട്ടിയില്ല. ഇതോടെ, ട്രെയിന്‍ ടിക്കറ്റിനായി ചെലവാക്കിയ 4,000 രൂപ ഇവര്‍ക്ക് നഷ്‌ടമാവുകയായിരുന്നു.

ABOUT THE AUTHOR

...view details