ഭാവ്നഗര്‍(ഗുജറാത്ത്):ദീപവലി ദിനത്തില്‍ ഭാര്യാപിതാവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തികൊലപ്പെടുത്തി. ഗുജറാത്തിലെ സൗരാഷ്‌ട്ര മേഖലയിലെ ഭാവ്നഗറിലാണ് സംഭവം. ഭര്‍ത്താവിന്‍റെ ആക്രമണത്തില്‍ ഭാര്യാപിതാവിന് ഗുരുതരമായി പരിക്കേറ്റു.
ഭര്‍ത്താവ് ദന്‍ജി ജോഗിക്കെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. ജോഗിയുടെ വീട്ടില്‍ വച്ചാണ് സംഭവം. ജോഗിയുടെ ഭാര്യ ദീപ്‌തിയുടെ പിതാവ് പ്രഗ്‌ജിഭായി വീട്ടില്‍ വരികയും ദീപാവലി പ്രമാണിച്ച് ദീപ്‌തിക്ക് ആഭരണങ്ങള്‍ കൊടുക്കുകയും ചെയ്‌തു.