ഗൈഘട്ട: പശ്ചിമ ബംഗാളിൽ യുവാവിനെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമം. ഗൈഘട്ടയിലെ നോർത്ത് 24 പർഗാനാസ് മേഖലയിലെ ബിശ്വജിത്ത് ബിശ്വാസ് എന്ന യുവാവിനെയാണ് സുകാന്ത ഭദ്രയെന്നയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. സുകാന്തയുടെ മുൻ ഭാര്യ റിങ്കുവിനെ ബിശ്വജിത്ത് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണം. പരിക്കേറ്റ ബിശ്വജിത്ത് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
മുൻ ഭാര്യയുടെ പുനർ വിവാഹത്തിൽ എതിർപ്പ്; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച് മുൻ ഭർത്താവ് - Gaighata Man stabs ex wifes husband in anger
പ്രതി സുകാന്ത ഭദ്രയുടെ മുൻ ഭാര്യയെ വിവാഹം കഴിച്ച ബിശ്വജിത്ത് ബിശ്വാസ് എന്ന യുവാവിനെയാണ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.
ശനിയാഴ്‌ച(ഒക്‌ടോബര്‍ 8) രാത്രിയാണ് ആക്രമണം ഉണ്ടായത്. എട്ട് വർഷമായി വേർപിരിഞ്ഞ് കഴിയുകയാണ് സുകാന്തയും റിങ്കുവും. ഇതിനിടെ ഈ വർഷം മേയ് 25ന് കുത്തേറ്റ ബിശ്വജിത്ത് റിങ്കുവിനെ വിവാഹം കഴിച്ചു. എന്നാൽ ഇത് സുകാന്തയ്‌ക്ക് അംഗീകരിക്കാനായില്ല. തുടർന്ന് ഇവരുടെ വീട്ടിലെത്തിയ ഇയാൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ബിശ്വജിത്തിന്‍റെ കഴുത്തിലും തലയിലും കുത്തുകയായിരുന്നു.
ബിശ്വജിത്തിന്‍റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി ഇയാളെ രക്ഷപ്പെടുത്തി ചന്ദ്പാറ റൂറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് നാട്ടുകാർ ചേർന്ന് സുകാന്തയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. അതേസമയം ഇയാൾ നേരത്തേയും ബിശ്വജിത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.