ന്യൂഡൽഹി: പശ്ചിമ ഡൽഹിയിൽ ജനക്പുരി പ്രദേശത്ത് നടന്ന വെടിവെപ്പിൽ 23 കാരന് പരിക്കേറ്റു. പശ്ചിമ ഡൽഹിയിലെ മഹാവീർ എൻക്ലേവിൽ താമസിക്കുന്ന രാജാ ആലം എന്നയാൾക്കാണ് വെടിയേറ്റത്.
ഡൽഹിയിൽ 23 കാരന് വെടിയേറ്റു - Man shot at in west Delhi
ക്ഷേത്രത്തിനടുത്തുള്ള പാർക്കിൽ ഇരിക്കവെയാണ് വെടിയേറ്റത്

ശനിയാഴ്ച ഉച്ചതിരിഞ്ഞ് രാജാ ആലം ജനക്പുരിയിലെ ഒരു ക്ഷേത്രത്തിനടുത്തുള്ള പാർക്കിൽ ഇരിക്കവെ ഒരാൾ വന്ന് കാൽ താഴ്ത്തിയിടാന്‍ ആവശ്യപ്പെട്ടു. എന്നാൽ രാജാ ആലം വിസമ്മതിച്ചപ്പോൾ അദ്ദേഹത്തെ അധിക്ഷേപിച്ച് അയാൾ പോയതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ കുറച്ച് സമയത്തിന് ശേഷം അയാൾ രണ്ട് പേരെ കൂട്ടി അവിടെയെത്തി വീണ്ടും ആലമുമായി തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് ഇവരിൽ ഒരാൾ യുവാവിന് നേരെ വെടിയുതിർക്കുകയായിരുന്നു.
ആലമിനെ ഹരിനഗറിലെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും കുറ്റവാളികൾക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.