ഹമീർപൂർ (ഉത്തര്‍പ്രദേശ്): ഭാര്യയെയും ഭാര്യാപിതാവിനെയും കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവെച്ചു മരിച്ചു (Man shoots himself dead). ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയില്‍ റാത്ത് പ്രദേശത്ത് ഇലക്‌ട്രിക് റിക്ഷാ ഡ്രൈവറായ ഓംപ്രകാശ് (41) ആണ് ക്രൂരമായ ഇരട്ടക്കൊലയ്ക്ക് ശേഷം സ്വയം വെടിയുതിര്‍ത്ത് മരിച്ചത് (Man killed wife and father in law). ഭർത്താവ് ഓം പ്രകാശുമായുള്ള തർക്കത്തെ തുടർന്ന് അനുഷിയ (39) പിതാവ് നന്ദ് കിഷോറിനൊപ്പമാണ് (67) താമസിച്ചതെന്ന് പോലീസ് പറഞ്ഞു.
ഇരുവരും തമ്മിലുള്ള തർക്കത്തെ തുടർന്ന് ഭാര്യയെ ഇഷ്‌ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ വിനോദ് കുമാർ സരോജ് പറഞ്ഞു. മകളെ രക്ഷിക്കാനെത്തിയ ഭാര്യാപിതാവ് നന്ദ് കിഷോറിനെ ആക്രമിച്ച് കൊലപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഓംപ്രകാശ് തന്‍റെ 10 വയസ്സുള്ള മകനെയും കൊല്ലാൻ ശ്രമിച്ചെങ്കിലും 17 വയസും 12 വയസും പ്രായമുള്ള പെൺമക്കൾ ഇടപെട്ട് സഹോദരനെ രക്ഷിക്കുകയായിരുന്നുവെന്നും സരോജ് പറഞ്ഞു.
ഭാര്യയെയും പിതാവിനെയും കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെ പ്രതി നാടൻ പിസ്റ്റല്‍ (country made pistol) ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. വീട്ടിലുണ്ടായിരുന്ന അനുഷിയയുടെ ബന്ധുവായ രത്തൻ ലാലിനും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയില്‍ പരിക്കേറ്റു.
പുലർച്ചെ നാല് മണിയോടെയാണ് കൊലപാതകത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത് തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
കുടുംബത്തിന് നേരെ വെടിയുതിർത്തു: ബിഹാറിലെ ലഖി ജില്ലയിൽ ഛാത് പൂജയോടനുബന്ധിച്ച് പ്രാർത്ഥന കഴിഞ്ഞ് മടങ്ങുമ്പോൾ പ്രദേശവാസിയുടെ വെടിയേറ്റ് ഒരേ വീട്ടിലെ മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടു. മറ്റ് 3 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിൽ കവയ്യ പൊലീസ് സ്‌റ്റേഷന് കീഴിലുള്ള പഞ്ചാബി മൊഹല്ല വാർഡ് നമ്പർ 15 ൽ താമസിക്കുന്ന ആശിഷ് ചൗധരിയാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
പഞ്ചാബി മൊഹല്ലയിലെ ഛാത്ത് ഘട്ടിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബത്തിന് നേരെയാണ് വെടിയുതിർത്തതെന്നാണ് വിവരം. നവംബര്‍ 20 ന് രാവിലെയായിരുന്നു സംഭവം. കൊല്ലപ്പെട്ടത് ശശിഭൂഷൻ ഝായുടെ മക്കളായ ചന്ദൻ ഝാ (11), രാജ്‌നന്ദൻ എന്നിവരാണെന്ന് ജില്ലാ പൊലീസ് ലഖിസാരായി വക്താവ് പറഞ്ഞു. സംഭവത്തിൽ ശശിഭൂഷണിനും അദ്ദേഹത്തിന്‍റെ മറ്റൊരു മകനായ ദുർഗ ഝാ, മരുമകൾ ലൗലി ദേവി, ഭാര്യ രാജ്‌നന്ദൻ, കുന്ദൻ ഝായുടെ ഭാര്യ പ്രീതി ദേവി എന്നിവർക്കാണ് വെടിയേറ്റതെന്ന് പൊലീസ് കൂട്ടിച്ചർത്തു.
ALSO READ:ബിഹാറിൽ കുടുംബത്തിന് നേരെ യുവാവ് വെടിയുതിർത്തു; 3 പേർ മരിച്ചു, 3 പേർക്ക് പരിക്ക്
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി: പത്തംതിട്ട തിരുവല്ല കുന്നന്താനത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തു. കുന്നന്താനം പാലയ്‌ക്കാത്തകിടി സ്വദേശി വേണുക്കുട്ടന്‍ നായരാണ് ഭാര്യ ശ്രീജയെ കുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തത്. ഒക്‌ടോബര്‍ 26 ന് പുലര്‍ച്ചെയാണ് സംഭവം. കുടുംബ വഴക്കാണ് കാരണമെന്ന് പൊലീസ് പറയുന്നു. ശ്രീജയുടെ വയറിലും മാറിടത്തിലും കുത്തേറ്റിട്ടുണ്ട്. വേണുക്കുട്ടന്‍റെ കഴുത്തിനാണ് മുറിവേറ്റിരിക്കുന്നത്. ദമ്പതികള്‍ തമ്മിലുളള സംഘട്ടനത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്ന് സംശയിക്കുന്നതായി പൊലീസ്.
ALSO READ:കടവും വാക്കുതർക്കവും ; ഭാര്യയെയും രണ്ട് പെൺമക്കളെയും ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്തി യുവാവ്