കേരളം

kerala

ETV Bharat / bharat

പാചകം ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം ; സഹോദര ഭാര്യയെ വെടിവച്ച് കൊന്നശേഷം യുവാവ് ജീവനൊടുക്കി - dewas woman killed by brother in law

യുവതി നടത്തുന്ന ഹോമിയോ ക്ലിനിക്കിലെത്തിയ യുവാവ് അവര്‍ക്ക് നേരെ നിറയൊഴിച്ചു. ശേഷം സ്വയം വെടിവച്ച് ജീവനൊടുക്കി

ഭക്ഷണം തർക്കം കൊലപാതകം  ദെവാസ് സഹോദര ഭാര്യ വെടിവച്ച് കൊന്നു  മധ്യപ്രദേശ് കൊലപാതകം  man kills sister in law in madhya pradesh  dewas woman killed by brother in law  cooking dispute murder in MP
ഭക്ഷണം പാചകം ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; സഹോദര ഭാര്യയെ വെടിവച്ച് കൊന്ന് യുവാവ് ആത്മഹത്യ ചെയ്‌തു

By

Published : Dec 19, 2021, 9:49 PM IST

ഭോപ്പാല്‍: മധ്യപ്രദേശിലെ ദെവാസില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടര്‍ന്ന് സഹോദര ഭാര്യയെ വെടിവച്ച് കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്‌തു. ദെവാസ് ജില്ലയിലെ ഹട്‌പിപാലയയിലാണ് സംഭവം. ദേവ്‌ഗര്‍ റോഡ് മേഖലയില്‍ ഹോമിയോ ക്ലിനിക്ക് നടത്തുന്ന റീന മാളവ്യ (25) ആണ് കൊല്ലപ്പെട്ടത്.

ഞായറാഴ്‌ച രാവിലെ എട്ട് മണിക്ക് ക്ലിനിക്കിലെത്തിലെത്തിയ വിജയ് മാളവ്യ ഇവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് എഎസ്‌പി സൂര്യകാന്ത് ശര്‍മ പറഞ്ഞു. റീനയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം ക്ലിനിക്കല്‍ നിന്ന് രക്ഷപ്പെട്ട വിജയ് സമീപത്തെ ഗാര്‍ഡനില്‍ വച്ച് സ്വയം വെടിവച്ച് മരിച്ചു.

Also read: പതാക അശുദ്ധമാക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാവിനെ അടിച്ചുകൊന്നു

തോക്കും മോട്ടോര്‍ സൈക്കിളും സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിനെ ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് റീനയുടെ ഭര്‍ത്താവ് പറഞ്ഞതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ABOUT THE AUTHOR

...view details