പട്‌ന : ബിഹാറിൽ സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ വെടിയുതിർത്ത് യുവാവ്. ബ്യൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇന്ദ്രപുരിയിലാണ് സംഭവം. പ്ലസ്‌വണ്‍ വിദ്യാർഥിനിയായ കാജൽ കുമാരിക്കാണ് (16) വെടിയേറ്റത്. കഴുത്തിന് വെടിയേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പട്‌നയിൽ സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ വെടിയുതിർത്ത് യുവാവ്, അതീവ ഗുരുതരം, നടുക്കുന്ന വീഡിയോ - Viral video
പുലർച്ചെ കോച്ചിങ് ക്ലാസിന് പോയി മടങ്ങി വരുന്നതിനിടെയാണ് യുവാവ് പെണ്‍കുട്ടിക്ക് നേരെ വെടിയുതിർത്തത്
പുലർച്ചെ 7 മണിക്ക് കോച്ചിങ് ക്ലാസിന് പോയി മടങ്ങി വരുന്നതിനിടെയാണ് വിദ്യാർഥിനിക്ക് വെടിയേറ്റത്. പെണ്‍കുട്ടിയെ പിന്തുടർന്നെത്തിയ യുവാവ് കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് രണ്ട് തവണ വെടിയുതിർക്കുകയായിരുന്നു. ശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതും ദൃശ്യങ്ങളിൽ വ്യക്‌തമാണ്.
ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം ആക്രമണത്തിന്‍റെ കാരണം വ്യക്‌തമല്ലെന്നും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.