കേരളം

kerala

ETV Bharat / bharat

ഗര്‍ഭിണിയായ ഭാര്യയെ തീ കൊളുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍ - pregnant wife fire man arrest news

ഗുരുതരമായി പൊള്ളലേറ്റ യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരണപ്പെട്ടിരുന്നു.

തീ കൊളുത്താന്‍ ശ്രമം  തീ കൊളുത്താന്‍ ശ്രമം വാര്‍ത്ത  ഗര്‍ഭിണി ഭാര്യ തീ കൊളുത്തി വാര്‍ത്ത  തീ കൊളുത്തല്‍ അറസ്റ്റ് വാര്‍ത്ത  ഗര്‍ഭിണി തീ കൊളുത്തല്‍ അറസ്റ്റ് വാര്‍ത്ത  ഗര്‍ഭിണി തീ കൊളുത്തല്‍ അറസ്റ്റ്  താനെ ഗര്‍ഭിണി തീ കൊളുത്തി വാര്‍ത്ത  താനെ ഗര്‍ഭിണി തീ കൊളുത്തി  ഗര്‍ഭിണി കൊലപാതക ശ്രമം വാര്‍ത്ത  ഗര്‍ഭിണി കൊലപാതക ശ്രമം  ഗര്‍ഭിണി കൊലപാതക ശ്രമം അറസ്റ്റ് വാര്‍ത്ത  ഗര്‍ഭിണി കൊലപാതക ശ്രമം അറസ്റ്റ്  ഗര്‍ഭിണി കൊലപാതക ശ്രമം ഭര്‍ത്താവ് അറസ്റ്റ്  ഗര്‍ഭിണി കൊലപാതക ശ്രമം ഭര്‍ത്താവ് അറസ്റ്റ് വാര്‍ത്ത  man sets pregnant wife news  man sets pregnant wife  thane man sets pregnant wife fire news  thane man sets pregnant wife fire  pregnant wife fire man arrest news  pregnant wife fire man arrest
ഗര്‍ഭിണിയായ ഭാര്യയെ തീ കൊളുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

By

Published : Nov 3, 2021, 4:09 PM IST

മുംബൈ: മഹാരാഷ്‌ട്രയിലെ താനെയില്‍ ഗര്‍ഭിണിയായ ഭാര്യയെ തീ കൊളുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കല്‍വയിലെ മഫ്‌താല്‍ കോളനി നിവാസിയായ അനില്‍ ബഹാദുര്‍ ചൗരശ്യ എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തു.

ഒക്‌ടോബര്‍ 30നാണ് സംഭവം. ഇയാള്‍ ഈയിടെ മറ്റൊരു സ്‌ത്രീയെ വിവാഹം കഴിച്ചിരുന്നു. ഇതിനെ ചൊല്ലി യുവതിയുമായി നിരന്തരം വഴക്കിലേര്‍പ്പെടുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസം വൈകുന്നേരം യുവതിയുമായി ഇയാള്‍ വഴക്കിടുകയും തുടര്‍ന്ന് ആറ് മാസം ഗര്‍ഭിണിയായ യുവതിയെ തീ കൊളുത്താന്‍ ശ്രമിയ്ക്കുകയുമായിരുന്നു.

അയല്‍വാസികളാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരണപ്പെട്ടിരുന്നു. യുവതി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അധികൃതര്‍ അറിയിച്ചു.

Also read: ജോലി വാഗ്‌ദാനം ചെയ്‌ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ; 3 പേർ അറസ്റ്റിൽ

ABOUT THE AUTHOR

...view details