ഗഞ്ചം: മദ്യപിച്ചെത്തിയ യുവാവ് അനന്തരവളെ തീകൊളുത്തി കൊപ്പെടുത്താൻ ശ്രമം. ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ തിങ്കളാഴ്‌ചയായിരുന്നു (ഏപ്രിൽ 25) സംഭവം. കേസിൽ ബൈദ്യനാഥ്‌പൂർ പൊലീസ് പരിധിയിലെ ബിദ്യ നഗർ സ്വദേശി സിപ്രാൻ ഡിഗൽ അറസ്റ്റിലായി.
മദ്യപിച്ചെത്തി അനന്തരവളെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ - ഗഞ്ചം യുവാവ് അനന്തരവളെ തീകൊളുത്തി കൊപ്പെടുത്താൻ ശ്രമം
സംഭവം ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ
തിങ്കളാഴ്‌ച രാത്രി മദ്യപിച്ച് വീട്ടിലേക്കെത്തിയ സിപ്രാൻ ഉറങ്ങിക്കിടക്കുകയായിരുന്ന അനന്തരവൾ ഗായത്രിയുടെ ദേഹത്തേക്ക് വീട്ടിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. മകളുടെ നിലവിളി കേട്ട് ഓടിയെത്തിയ ഗായത്രിയുടെ അമ്മയും അയൽക്കാരും പെൺകുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തി.
ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച സിപ്രാനെ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. ഗുരുതരമായി പൊള്ളലേറ്റ ഗായത്രിയെ കട്ടക്ക് എസ്.സി.ബി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 70% പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.