ഹവേരി (കര്‍ണാടക): ലോണ്‍ അനുവദിക്കാത്തതിനെ തുടർന്ന് യുവാവ് ബാങ്ക് കെട്ടിടം പെട്രോളൊഴിച്ച് തീ കൊളുത്തി. ഹവേരി ജില്ലയിലെ ഹെഡിഗൊണ്ടയിലാണ് സംഭവം. രട്ടിഹള്ളി സ്വദേശി വസീം അക്രം മുല്ല എന്നയാളാണ് കെട്ടിടത്തിന് തീ കൊളുത്തിയത്.
വസീം ലോണിനായി ബാങ്കില്‍ അപേക്ഷ നല്‍കിയെങ്കിലും ബാങ്ക് മാനേജര്‍ ലോണ്‍ അനുവദിച്ചില്ല. ഇതില്‍ ക്ഷുഭിതനായ വസീം ഞായറാഴ്‌ച പുലർച്ചെ ബാങ്കിന്‍റെ ജനല ചില്ലുകള്‍ തകർത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടി. ആയുധം ഉപയോഗിച്ച് ആളുകളെ ആക്രമിച്ച ഇയാളെ മര്‍ദിച്ചതിന് ശേഷം നാട്ടുകാര്‍ പൊലീസിന് കൈമാറി.