ഷിയോഹർ :ഇന്ധനവില ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തില്‍ തൊഴില്‍ ചെയ്യാന്‍ മോട്ടോര്‍ ബൈക്ക് ഉപേക്ഷിച്ച് കുതിര സവാരി തെരഞ്ഞെടുത്ത് യുവാവ്. ബിഹാർ വൈദ്യുതി വകുപ്പില്‍ ജോലി ചെയ്യുന്ന ബിഷുൻപൂർ കിഷുൻദേവ് ഗ്രാമവാസിയായ അഭിജിത്ത് തിവാരിയാണ് ഈ മാര്‍ഗം തെരഞ്ഞെടുത്തത്. ദിവസ വേതന ജീവനക്കാരനാണ് ഇയാള്‍.
ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് കുതിരപ്പുറത്താണ് ഇയാള്‍ വൈദ്യുതി ബില്‍ വിതരണം ചെയ്യാന്‍ സഞ്ചരിക്കുന്നത്. പെട്രോളിന് കുതിര സവാരിയ്ക്ക് ചെലവഴിക്കുന്ന തുകയുടെ ഇരട്ടിയിലധികമാവും. ജാഫർപൂർ, മാലി, പൊഖർവിന്ദ എന്നിവയുൾപ്പെടെ പ്രദേശത്തെ ഏഴ് ഗ്രാമങ്ങളിൽവരെ താൻ വൈദ്യുതി ബില്ലുകൾ നല്‍കാന്‍ സഞ്ചരിക്കുന്നു.
'അത് വ്യക്തിപരമായ കാര്യം' :ബൈക്ക് ഓടിക്കാനുള്ള ഇന്ധനച്ചെലവ് പ്രതിദിനം 200 രൂപയാണ്. ഓരോ ദിവസവും കുതിരയ്ക്ക് 60 മുതൽ 70 രൂപ വരെ മാത്രമേ ചെലവാക്കേണ്ടി വരുന്നുള്ളൂ. ഇന്ധനം താങ്ങാൻ കഴിയുമ്പോൾ താൻ വീണ്ടും മോട്ടോര്‍ ബൈക്ക് തെരഞ്ഞെടുക്കുമെന്നും അഭിജിത്ത് പറയുന്നു. അതേസമയം, ഗതാഗത മാർഗം തെരഞ്ഞെടുക്കുന്നത് ജീവനക്കാരന്‍റെ വ്യക്തിപരമായ കാര്യമാണെന്ന് വൈദ്യുതി വകുപ്പിലെ സീനിയർ എക്‌സിക്യുട്ടീവ് എഞ്ചിനീയർ ശ്രാവൺ കുമാര്‍ പറഞ്ഞു'.
ALSO READ |'ആഭ്യന്തര കലഹമില്ല' ; സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നോക്കുന്നവര്‍ക്ക് വികസനത്തിലൂടെ മറുപടിയെന്ന് ഉദ്ധവ് താക്കറെ
താനും ഇത്തരത്തിലൊരു വാര്‍ത്ത ആദ്യമായാണ് കേള്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പെട്രോൾ, ഡീസൽ വിലയില്‍ വന്‍ കുതിപ്പാണ്. ശനിയാഴ്ച പെട്രോൾ, ഡീസൽ വില ലിറ്ററിന് 80 പൈസ വീതം വർധിച്ചു. കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ പെട്രോളിന് നിരക്ക് 7.20 രൂപയാണ് വര്‍ധിച്ചത്.