കാൺപൂർ:സ്‌ത്രീ ആത്മഹത്യ ചെയ്യുന്ന ദൃശ്യം മൊബൈലിൽ പകർത്തി ഭർത്താവ്. കാൺപൂർ സ്വദേശിയായ ശോഭിത ഗുപ്‌തയാണ് സീലിങ് ഫാനിൽ തൂങ്ങി മരിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഭർത്താവ് സജ്ഞീവ് മൊബൈലിൽ പകർത്തുകയായിരുന്നു.
തുടർന്ന്, സജ്ഞീവ് ശോഭിതയുടെ മാതാപിതാക്കളെ വിവിരം അറിയിച്ചു. മാതാപിതാക്കൾ എത്തുമ്പോഴേക്കും ശോഭിത മരിച്ചിരുന്നു. സജ്ഞീവ് മകളെ രക്ഷിക്കാൻ ശ്രമിക്കാതെ സംഭവത്തിന്‍റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു.
മുൻപും ശോഭിത ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി സജ്ഞീവ് മാതാപിതാക്കളോട് പറഞ്ഞതായും ശോഭിതയുടെ അച്ഛൻ രാജ്‌കിഷോർ പറഞ്ഞു. ശോഭിതയുടെ മൃതദേഹം പൊലീസ് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
ഭർത്താവുമായുള്ള തർക്കത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്‌തതെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് എസിപി അനുപ് സിങ് പറഞ്ഞു. യുവതിയുടെ ബന്ധുക്കൾ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പരാതി ലഭിച്ചാലുടൻ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.