ജയ്‌പൂർ : രാജസ്ഥാനിലെ ജയ്‌സാൽമീറിൽ, പ്രതിമാസം വെറും 4000 രൂപ വരുമാനമുള്ള യുവാവിന് ജിഎസ്‌ടി ഇനത്തിൽ 1,39,79,407 രൂപ അടയ്‌ക്കാൻ നോട്ടിസ്. റിദ്‌വ ഗ്രാമക്കാരനായ നർപത്രത്തിനോടാണ് ജിഎസ്‌ടി ഡൽഹി-നോർത്ത് കമ്മിഷണറേറ്റിലേക്ക് ഈ ഭീമമായ തുക അടയ്‌ക്കാൻ ആവശ്യപ്പെട്ടത്. പ്രതിമാസം കേവലം 4000 രൂപ മാത്രമാണ് തനിക്ക് വരുമാനമെന്നും ഇത്രയും വലിയ തുക അടയ്‌ക്കാനുള്ള വ്യവസായങ്ങളൊന്നും താന്‍ ഇക്കാലത്തിനിടയ്ക്ക് ചെയ്‌തിട്ടില്ലെന്നും നര്‍പത്രം വ്യക്തമാക്കുന്നു.
അതേസമയം നര്‍പത്രത്തിന്‍റെ പേരില്‍ മറ്റൊരാള്‍ തട്ടിപ്പുനടത്തിയതിനാലാണ് ഇത്രയും തുകയുടെ നോട്ടിസ് വന്നതെന്നാണ് കരുതപ്പെടുന്നത്. ഇയാളുടെ വിവരങ്ങൾ അടിസ്ഥാനമാക്കി ഡൽഹിയിൽ ഒരു കമ്പനി രജിസ്‌റ്റർ ചെയ്യുകയും കോടികളുടെ വിറ്റുവരവുള്ളതായി രേഖപ്പെടുത്തപ്പെട്ടതായും നോട്ടിസില്‍ പറയുന്നുണ്ട്.