കേരളം

kerala

ETV Bharat / bharat

യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ ഒളിച്ചിരുന്ന് പകര്‍ത്തി; തുടര്‍ന്ന് ഭീഷണിപ്പെടുത്തി പീഡനവും പണാപഹരണവും; മധ്യവയസ്‌കന്‍ അറസ്റ്റില്‍ - ക്രൈം വാര്‍ത്തകള്‍

ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് നഗ്‌ന ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ മധ്യവയസ്‌കന്‍ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചത്.

Middle aged man rapes woman  ആന്ധ്രാപ്രദേശിലെ വിജയവാഡ  ഭീഷണിപ്പെടുത്തി പീഡനവും  ശല്യം ചെയ്‌തു  rape by blackmailing  Vijayawada rape by threatening  crime news  ക്രൈം വാര്‍ത്തകള്‍  ബ്ലാക്ക്‌മേയിലിലൂടെ പീഡനം
rape

By

Published : Mar 3, 2023, 1:44 PM IST

വിജയവാഡ(ആന്ധ്ര പ്രദേശ്):നഗ്‌ന ചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കുകയും പണം അപഹരിക്കുകയും ചെയ്‌തയാള്‍ അറസ്റ്റില്‍. ആന്ധ്ര പ്രദേശിലെ വിജയവാഡയിലെ അജിത്‌സിങ് നഗറിലാണ് സംഭവം. പുട്ട സുഭാഷ് (45) എന്നയാളാണ് അറസ്റ്റിലായത്.

ഒരു വർഷത്തോളം നീണ്ട പീഡനത്തിന് ശേഷം യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്‌റ്റ്. അജിത്‌സിങ് നഗറില്‍ അനാദിക്കട നടത്തുന്ന യുവതിയെയാണ് പുട്ട സുഭാഷ് ഏതാണ്ട് ഒരു വര്‍ഷത്തോളം പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ കടയില്‍ സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി പുട്ട സുഭാഷ് വരാറുണ്ടായിരുന്നു. അങ്ങനെയാണ് യുവതിയുമായി പുട്ട സുഭാഷ് പരിചയത്തിലാകുന്നത്.

നിരന്തരമുള്ള ഫോണ്‍ വിളിയിലൂടെ ശല്യം ചെയ്‌തു: സാധനങ്ങള്‍ വാങ്ങി കഴിഞ്ഞാല്‍ ഫോണ്‍പേയിലും പേടിഎമ്മിലും മറ്റും പണം അടയ്‌ക്കുന്നത് കാരണം ഇയാള്‍ക്ക് യുവതിയുടെ ഫോണ്‍ നമ്പറും അറിയാമായിരുന്നു. അങ്ങനെ ഫോണിലൂടെ സംസാരിച്ചും ഇയാള്‍ യുവതിയുമായി സൗഹൃദബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചു. നിരന്തരം ഇയാള്‍ ഫോണിലില്‍ വിളിക്കുന്നത് കാരണം താന്‍ പലപ്പോഴും പുട്ട സുഭാഷിന്‍റെ ഫോണ്‍ എടുക്കാറില്ലായിരുന്നു എന്ന് യുവതി പരാതിയില്‍ പറയുന്നു.

പുട്ട സുഭാഷ് നിരന്തരം യുവതിയുടെ കടയില്‍ പോയി ആവശ്യത്തില്‍ കൂടുതല്‍ അവിടെ സമയം ചെലവഴിച്ച് യുവതിയുമായി നിരന്തരം സംസാരിക്കുമായിരുന്നു എന്നും പൊലീസ് പറഞ്ഞു.

നഗ്‌ന ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതിന് ശേഷം ബ്ലാക്ക്‌മെയിലിങ്: കടയുടെ അടുത്തുതന്നെയാണ് യുവതിയുടെ വീട്. ഒരു ദിവസം യുവതി കുളിക്കുന്നത് പുട്ട സുഭാഷ് രഹസ്യമായി വീഡിയോയില്‍ പകര്‍ത്തി. പിന്നീടായിരുന്നു ഇയാളുടെ ബ്ലാക്ക്‌മെയിലും പീഡനവും. താന്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ നഗ്‌ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടേയും മറ്റും പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണിയെന്ന് വിജയവാഡ പൊലീസ് സിഐ കാഘ്യ ശ്രീനിവാസ റാവു പറഞ്ഞു.

ലൈംഗിക ചൂഷണവും പണം അപഹരിക്കലും:ഇങ്ങനെ ഭീഷണിപ്പെടുത്തി യുവതിയെ നിരവധി തവണ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്‌തു. യുവതിയുടെ ഭര്‍ത്താവും മറ്റംഗങ്ങളും വീട്ടിലില്ലാത്ത സമയത്താണ് പുട്ട സുഭാഷ് യുവതിയുടെ വീട്ടില്‍ വന്നിരുന്നത്. ലൈംഗിക ചൂഷണത്തില്‍ ഇയാള്‍ കാര്യങ്ങള്‍ അവസാനിപ്പിച്ചില്ല.

യുവതിയുടെ പണം അപഹരിക്കലും നടത്തി. 16 ലക്ഷം രൂപയാണ് ഇയാള്‍ യുവതിയില്‍ നിന്ന് അപഹരിച്ചത്. കടം എന്ന നിലയ്‌ക്കാണ് ഇയാള്‍ യുവതിയില്‍ നിന്ന് പണം വാങ്ങിച്ചിരുന്നത്. പണം തിരിച്ച് ചോദിക്കുമ്പോള്‍ ഇയാള്‍ മര്‍ദ്ദിക്കുമായിരുന്നു എന്നും യുവതി പൊലീസിന് പരാതി നല്‍കി.

സഹിക്ക വയ്യാതെ പൊലീസില്‍ പരാതി: ഈ അടുത്തുള്ള മര്‍ദ്ദനത്തില്‍ യുവതിക്ക് കാര്യമായ പരിക്ക് പറ്റിയിരുന്നു. ഇങ്ങനെ നിരന്തരമുള്ള പീഡനവും മര്‍ദ്ദനവും സഹിക്കവയ്യാതെ യുവതി കുടുംബത്തോട് കാര്യങ്ങള്‍ പറയുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടാന്‍ കുടുംബാഗങ്ങള്‍ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.

അങ്ങനെ ബുധനാഴ്‌ചയാണ് യുവതി പൊലീസില്‍ പരാതിപ്പെടുന്നത്. വ്യാഴാഴ്‌ചയാണ് പുട്ട സുഭാഷിനെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കുന്നത്. പുട്ട സുഭാഷിനെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ABOUT THE AUTHOR

...view details