മുംബൈ : മഹാരാഷ്‌ട്രയിലെ താനെ ഉല്ലാസ്‌നഗർ റെയിൽവേ സ്റ്റേഷനിൽ 15 കാരിയെ ചുറ്റിക കൊണ്ട് ക്രൂരമായി മർദിച്ചശേഷം ബലാത്സംഗത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. ശ്രീ റാം ചൗക്ക് സ്വദേശി ഗെയ്‌ക്ക്‌വാദ് (30) ആണ് പൊലീസിന്‍റെ പിടിയിലായത്.
ഷിർദിയിൽ നിന്ന് രണ്ട് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്ന വഴിക്കാണ് ഉല്ലാസ് നഗർ സ്റ്റേഷനിലെ സ്കൈവാക്കറിൽ വച്ച് പ്രതി പെണ്‍കുട്ടിയുടെ തലയിൽ ചുറ്റിക കൊണ്ട് അടിക്കുന്നത്. രക്ഷിക്കാൻ വന്ന സുഹൃത്തുക്കളെയും ഇയാൾ ഭീഷണിപ്പെടുത്തി. തുടർന്ന് ഇയാൾ പെണ്‍കുട്ടിയെ ബലമായി അടുത്തുള്ള ചേരിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.