മുംബൈ: ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് ഐസ്ക്രീമിൽ എലി വിഷം ചേർത്ത് മക്കൾക്ക് നൽകി അച്ഛൻ. ഐസ്ക്രീം കഴിച്ചതിനെത്തുടർന്ന് ആറ് വയസുള്ള ആൺകുട്ടി മരിച്ചു. മറ്റ് രണ്ട് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജൂൺ 25 നാണ് സംഭവം. ഐസ്ക്രീം കഴിച്ചതിനെത്തുടർന്ന് കുട്ടികൾക്ക് കടുത്ത ഛർദിയും വയറുവേദനയും അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംശയം തോന്നിയ ഡോക്ടർമാർ പൊലീസിനെ വിവരം അറിയിച്ചു.