അമരാവതി: പുതുതായി വിവാഹം കഴിഞ്ഞെത്തുന്ന നവമിഥുനങ്ങള്‍ക്ക് വിരുന്നൊരുക്കുന്ന പതിവ് ഭൂരിഭാഗം രാജ്യങ്ങളിലും പിന്തുടരുന്ന ഒരു ആചാരമാണ്. ഇത്തരത്തില്‍ നല്‍കപ്പെടുന്ന വിരുന്ന് ദമ്പതികള്‍ എല്ലാക്കാലത്തും ഓര്‍മിക്കപ്പെടുന്ന ഒന്നാണ്. എന്നാല്‍, അടുത്തിടെ വിവാഹം കഴിഞ്ഞ അനന്തരവള്‍ക്കും ഭര്‍ത്താവിനും 108ല്‍ പരം വ്യത്യസ്‌ത വിഭവങ്ങളൊരുക്കി ശ്രദ്ധ നേടിയിരിക്കുകയാണ് ആന്ധ്രപ്രദേശിലെ പൊട്‌ലക്കുരു നിവാസി.
വധുവിന്‍റെ 'പൊന്നമ്മാവന്‍'; നവദമ്പതികള്‍ക്ക് 108 ഇനം വിഭവങ്ങള്‍ നിരത്തി വിരുന്നൊരുക്കി അമ്മാവന്‍ - വിവാഹ വിരുന്നിന് 108ല്‍ പരം വിഭവങ്ങള്‍
അടുത്തിടെ വിവാഹം കഴിഞ്ഞ അനന്തരവള്‍ക്കും ഭര്‍ത്താവിനും 108ല്‍ പരം വ്യത്യസ്‌ത വിഭവങ്ങളൊരുക്കിയാണ് ആന്ധ്രപ്രദേശ് നിവാസി, ശ്രദ്ധ നേടിയിരിക്കുന്നത്
വധുവിന്‍റെ 'പൊന്നമ്മാവന്‍'; നവദമ്പതികള്‍ക്ക് 108 ഇനം വിഭവങ്ങള്‍ നിരത്തി വിരുന്നൊരുക്കി അമ്മാവന്‍
ഈസ് ശിവകുമാര്‍, ശ്രീദേവിയമ്മ ദമ്പതികളുടെ മകളായ ശ്രീവാണിയും നെല്ലൂര്‍ നിവാസിയായ ഇമ്മാഡിശേഷ്‌ഠി ശിവകുമാറുമായുള്ള വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. കണ്ടല്ലേരു പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ ശ്രീവാണിയുടെ അമ്മാവനാണ് വിരുന്നിനെത്തിയ ദമ്പതികള്‍ക്കായി കോഴി, ആട്, മീന്‍, ചെമ്മീന്‍, പച്ചക്കറി, ജ്യൂസ്, പലഹാരങ്ങള്‍ തുടങ്ങി 108ല്‍ പരം വിഭവങ്ങളൊരുക്കി നല്‍കിയത്. വിഭവങ്ങള്‍ കണ്ട് യുവദമ്പതികള്‍ മാത്രമല്ല ഇന്ത്യയാകെ ഞെട്ടിയിരിക്കുകയാണ്.
Last Updated : Feb 2, 2023, 10:56 PM IST