കേരളം

kerala

ETV Bharat / bharat

മരം മുറിച്ച് വിൽപന നടത്തിയെന്നാരോപണം; ജാർഖണ്ഡിൽ ഒരാളെ അടിച്ചുകൊന്ന് കത്തിച്ചു - മരം വെട്ടി വിറ്റെന്നാരോപിച്ച് ഒരാളെ കത്തിച്ചു

ജാർഖണ്ഡ് നിയമസഭ 'ആൾക്കൂട്ട അതിക്രമങ്ങളും ആൾക്കൂട്ട ആക്രമണങ്ങളും തടയുന്നതിനുള്ള ബിൽ-2021' പാസാക്കി ഒരു മാസം തികയുന്നതിന് മുമ്പാണ് സംസ്ഥാനത്ത് ആൾക്കൂട്ട ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുന്നത്.

Mob lynching in Simdega  mob lynching incidents in Jharkhand  ജാർഖണ്ഡ് ഒരാളെ അടിച്ചുക്കൊന്ന ശേഷം കത്തിച്ചു  മരം മുറിച്ച് വിൽപന നടത്തിയയാളെ നാട്ടുകാർ തല്ലിക്കൊന്നു  സിംഡേഗ ആൾകൂട്ട ആക്രമണത്തിൽ ഒരു മരണം  മരം വെട്ടി വിറ്റെന്നാരോപിച്ച് ഒരാളെ കത്തിച്ചു  Man lynched and charred by violent mob Jharkhand
മരം മുറിച്ച് വിൽപന നടത്തിയെന്നാരോപണം; ജാർഖണ്ഡിൽ ഒരാളെ അടിച്ചുക്കൊന്ന ശേഷം കത്തിച്ചു

By

Published : Jan 5, 2022, 11:18 AM IST

സിംഡേഗ: ജാർഖണ്ഡിൽ മരം മുറിച്ച് വിൽപന നടത്തിയെന്ന പേരിൽ ഒരാളെ അടിച്ചുകൊന്ന ശേഷം കത്തിച്ചു. സഞ്ജു പ്രധാൻ എന്നയാളാണ് നാട്ടുകാരുടെ ക്രൂരഹത്യയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. ജാർഖണ്ഡിലെ സിംഡേഗ ജില്ലയിലെ ബെസ്രാജര ബസാറിലാണ് സംഭവം.

ALSO READ:വീണ്ടും കാലിൽ പ്രത്യേക എഴുത്തുമായി പ്രാവ് ; രണ്ട് ദിവസത്തിനിടെ മൂന്നാം സംഭവം, അന്വേഷണം

മരങ്ങൾ വെട്ടി വിറ്റെന്നാരോപിച്ച് അക്രമാസക്തരായ നാട്ടുകാർ ഇയാളെ ആക്രമിക്കുകയും ശേഷം മൃതദേഹം കത്തിക്കുകയായിരുന്നുവെന്ന് കൊലെബിര പൊലീസ് രാമേശ്വർ ഭഗത് പറഞ്ഞു. ഏറെ നേരം നാട്ടുകാരെ അനുനയിപ്പിച്ചതിന് ശേഷമാണ് മൃതദേഹം വീണ്ടെടുത്തതെന്ന് പൊലീസ് പറയുന്നു.

ഡിസംബർ 21ന് ജാർഖണ്ഡ് നിയമസഭ 'ആൾക്കൂട്ട അതിക്രമങ്ങളും ആൾക്കൂട്ട ആക്രമണങ്ങളും തടയുന്നതിനുള്ള ബിൽ-2021' പാസാക്കി ഒരു മാസം തികയുന്നതിന് മുമ്പാണ് സംസ്ഥാനത്ത് ആൾക്കൂട്ട ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുന്നത്.

ABOUT THE AUTHOR

...view details