കേരളം

kerala

ETV Bharat / bharat

Man Looted 35 Crores Arrested By CID Police: 35 കോടിയുടെ തട്ടിപ്പ് : 3 വർഷമായി ഒളിവിലായിരുന്ന പ്രതിയെ സിഐഡി പൊലീസ് പിടികൂടി - സിഐഡി പൊലീസ്

Man looted 35 crores under guise of service : സാമൂഹ്യ സേവനത്തിന്‍റെയും ആത്മീയതയുടെയും പേരിൽ തട്ടിപ്പ് നടത്തി ഒളിവിൽ കഴിയുകയായിരുന്നയാളെ സിഐഡി പൊലീസ് പിടികൂടി

man looted 35 crores  35 crores looted under guise of service  Hyderabad 35 crores looted case  man arrested by cid police  Umashankar arrested  35 കോടി രൂപ തട്ടിപ്പ്  35 കോടി തട്ടിപ്പ് നടകത്തിയയാൾ പിടിയിൽ  ആത്മീയതയുടെ പേരിൽ തട്ടിപ്പ്  35 കോടി രൂപ തട്ടിപ്പ് നടത്തി ഒളിവിൽ  സിഐഡി പൊലീസ്  തട്ടിപ്പ്
Man Looted 35 Crores Arrested By CID Police

By ETV Bharat Kerala Team

Published : Sep 6, 2023, 7:39 PM IST

ഹൈദരാബാദ് : തെലങ്കാനയിൽ 35 കോടി രൂപ തട്ടിപ്പ് നടത്തി (Man Looted 35 Crores) മൂന്ന് വർഷമായി ഒളിവിൽ കഴിയുകയായിരുന്നയാളെ സിഐഡി പൊലീസ് പിടികൂടി (Man Looted 35 Crores Arrested By CID Police). കോതപ്പേട്ട്, ആർ.കെ.പുരം സ്വദേശിയായ മുദ്ദുരു ഉമാശങ്കർ ആണ് പിടിയിലായത്. ആത്മീയതയുടെയും സാമൂഹ്യ സേവനത്തിന്‍റെയും പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.

ആത്മീയ ആചാര്യനാണെന്നും സാമൂഹികസേവനം നടത്തുന്നതായും (Spiritual Teacher and doing Community Service) ഇയാൾ പ്രചരണം നടത്തിയിരുന്നു. അവർ പ്ലേസ് (Our Place) എന്ന പേരിൽ രാത്രി ഷെൽട്ടറുകൾ, ഗോശാലകൾ, വൃദ്ധസദനങ്ങൾ എന്നിവ നിർമിച്ച് നൽകുന്ന ബിസിനസ് ചെയ്യുന്നതായും ഇയാൾ ആളുകളെ തെറ്റിദ്ധരിപ്പിച്ചു. ബിസിനസിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് പാവപ്പെട്ട കുട്ടികൾക്കുള്ള പഠന സഹായം ഉൾപ്പടെയുള്ള സാമൂഹ്യ സേവനപ്രവർത്തനങ്ങൾ നടത്തുന്നതെന്നാണ് ഉമാശങ്കർ മറ്റുള്ളവരെ തെറ്റിധരിപ്പിച്ചത്.

തുടർന്ന് തന്‍റെ ബിസിനസിൽ പങ്കാളികളാകാൻ ക്ഷണിച്ചുകൊണ്ട് ഇയാൾ നിരവധി പേരിൽ നിന്നായി പണം തട്ടിയെടുക്കുകയായിരുന്നു. 2006 മുതൽ 30 കോടിയിലധികം രൂപയാണ് ഇയാൾ ഇത്തരത്തിൽ ആളുകളെ കബളിപ്പിച്ച് സമ്പാദിച്ചത്. ശേഷം, 2015ൽ അസ്‌മാൻഘട്ടിലെ താമസക്കാരനായ സദജൻ ഗിരീഷ് പ്രസാദ് തട്ടിപ്പ് നടന്നതായി പൊലീസിൽ പരാതി നൽകുകയായിരുന്നു. അതേ വർഷം നവംബറിലും ഇതേ തട്ടിപ്പ് ആരോപിച്ച് രണ്ട് കേസുകൾ കൂടി പൊലീസിന് ലഭിച്ചിരുന്നു.

തുടർന്ന് സമാനമായ മൂന്ന് കേസുകളും സിഐഡിക്ക് കൈമാറുകയായിരുന്നു. കേസന്വേഷണത്തിനിടെ 2020 മുതലാണ് ഉമാശങ്കർ ഒളിവിൽ പോകുന്നത്. തുടർന്ന് സിഐഡി എസ്‌പിയുടെ നേതൃത്വത്തിൽ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൂന്ന് വർഷത്തിന് ശേഷം ഇയാൾ കൊമ്പള്ളിയിലുണ്ടെന്ന് കണ്ടെത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഉമാശങ്കറിനെതിരെ രണ്ട് ജാമ്യമില്ല വാറണ്ടുകൾ നിലവിലുണ്ട്. ഇതുവരെ 34.34 കോടി രൂപ പലരിൽ നിന്നായി ഇയാൾ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി ലക്ഷങ്ങൾ കവർന്നു : കഴിഞ്ഞ മാസമാണ് ഉത്തരാഖണ്ഡിൽ സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന അജ്‌ഞാതരായ മൂന്നംഗ സംഘം വീട്ടിൽ കയറി റെയ്‌ഡ് നടത്തി ലക്ഷങ്ങൾ കൊള്ളടിച്ചത്. സഹസ്‌ത്രധാര മേഖലയിലെ ഒരു ഫ്ലാറ്റിലെത്തിയ മൂന്നുപേർ സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി അപ്പാർട്ട്‌മെന്‍റിനുള്ളിൽ സൂക്ഷിച്ചിരുന്ന പണവും ലാപ്‌ടോപ്പും സെൽഫോണുകളും കൊള്ളയടിക്കുകയായിരുന്നുവെന്നാണ് പരാതി.

Read More :Fake CBI Officers Loot Money and Cell Phone സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന റെയ്‌ഡ്, 4 ലക്ഷം രൂപയും ലാപ്‌ടോപ്പും മോഷ്‌ടിച്ച് മൂന്നംഗ സംഘം

ABOUT THE AUTHOR

...view details