മോര്‍ബി (ഗുജറാത്ത്): വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ കൊയ്‌ത്തരിവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്. മോര്‍ബിയിലെ ഛോട്ടൗദേപൂരിലുള്ള നവ സ്വദേശിയായ റെംലഭായ് നായക് ആണ് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ അരിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്.
സംഭവം ഇങ്ങനെ: റെംലഭായ് നായകും രണ്ട് മക്കളും മരുമകളും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്‌ച (07.11.2023) രാത്രി റെംലഭായ് നായകും ഭാര്യ ജിന്‍കിബെന്‍ നായകും വീട്ടിനകത്തായും, ഇവരുടെ മൂത്ത മകനായ ഹസ്‌മുഖ് നായക്, ഭാര്യ നീത നായക്, ഇളയ സഹോദരന്‍ സച്ചിന്‍ നായക് എന്നിവര്‍ വീടിന്‍റെ മുന്‍വശത്തായുമായിരുന്നു കിടന്നിരുന്നത്.
പൊടുന്നനെ വലിയൊരു ശബ്‌ദം കേട്ട് മുറ്റത്ത് കിടന്നുറങ്ങുന്നവര്‍ ഞെട്ടിയെഴുന്നേറ്റു. തുടര്‍ന്ന് ഇവര്‍ മാതാപിതാക്കള്‍ കിടന്നിരുന്ന റൂമിലെത്തിയപ്പോള്‍ അമ്മ ജിന്‍കിബെന്‍ നായക് ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു.