ഭുവനേശ്വര്‍:ഭാര്യയേയും ഭാര്യ സഹോദരിയേയും കൊന്ന് വീട്ടില്‍ ഒളിപ്പിച്ച പ്രതി പിടിയില്‍. ഒഡിഷയിലെ ചന്ദ്രശേഖര്‍പൂര്‍ ഹൗസിംഗ് കോളനിയിലെ ബിജയ്കേതന്‍ സേതിയാണ് പിടിയിലായത്. ഭാര്യ ഗായത്രി സേതി, സരസ്വതി സേതി എന്നിവരാണ് കൊല്ലപ്പെട്ടത്. എപ്രില്‍ 21നായിരുന്നു കൊലപാതകം.
വീട്ടിലെത്തിയ പ്രതി ഇരുവരേയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. ശേഷം പുറത്ത് താമസം തുടങ്ങിയ ബിജയ്കേതന്‍ എല്ലാ ദിവസവും വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അതിനിടെ കൊല്ലപ്പെട്ട യുവതികളുടെ ബന്ധുക്കള്‍ പല തവണ ഇരുവരേയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. കൂടാതെ ഇതോടെ ഇവര്‍ ബിജയ്കേതനെ ബന്ധപ്പെട്ടെങ്കിലും ഇയാളും ഫോണ്‍ എടുക്കാതായതോടെ പൊലീസില്‍ അറിയിക്കുകയായിരുന്നു.