ബിലാസ്‌പൂര്‍: യുവാവ് ഭാര്യയെയും മൂന്ന് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തി. ഛത്തീസ്‌ഗഢിലെ ബിലാസ്‌പൂരിലാണ് സംഭവം. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകങ്ങളിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു (Husband kills wife and three children).
ഭാര്യയ്ക്ക് മറ്റൊരു ബന്ധം; ഛത്തീസ്‌ഗഢില്‍ ഭാര്യയെയും മൂന്ന് കുഞ്ഞുങ്ങളെയും യുവാവ് കൊലപ്പെടുത്തി - ഛത്തീസ്‌ഗഢ് ബിലാസ്‌പൂര്‍
Umendra kewat kills his wife and children: നാടിനെ നടുക്കിയ കൊലപാതകം നടന്നത് പുതുവര്‍ഷരാത്രിയില്‍.
Published : Jan 2, 2024, 4:09 PM IST
തിങ്കളാഴ്ച രാത്രിയാണ് മസ്‌തൂരി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഹിരി ഗ്രാമത്തില്‍ ദാരുണമായ കൊലപാതകങ്ങള്‍ അരങ്ങേറിയത്. നാലും അഞ്ചും വയസുള്ള പെണ്‍കുഞ്ഞുങ്ങളും രണ്ട് വയസുള്ള മകനുമാണ് അച്ഛന്‍റെ ക്രൂരതയ്ക്ക് ഇരയായത്.(Extra marital relation) സംഭവവുമായി ബന്ധപ്പെട്ട് ഉമേന്ദ്ര കെവാത്(34) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷം തുടരുകയാണെന്ന് പൊലീസ് സൂപ്രണ്ട് അര്‍ച്ചന ഝാ പറഞ്ഞു.(Archana Jha)
Also Read: ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തി സൈക്കോ കില്ലറായി, മൂന്ന് കൊലപാതകം: ഒടുവില്‍ പിടിയില്‍