ധേന്‍കനല്‍(ഒഡിഷ):യുവതിയെ തലയറുത്ത് കൊലപ്പെടുത്തി ഭർത്താവ്. വിവാഹേതര ബന്ധം ആരോപിച്ചാണ് നകഫോഡി മാജി എന്നയാൾ ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഷുചല മാജി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഒഡിഷയിലെ ചന്ദ്രശേഖർപൂരിലാണ് സംഭവം.
യുവതിയെ തലയറുത്ത് കൊലപ്പെടുത്തി; അറുത്തെടുത്ത തലയുമായി 12 കിലോമീറ്റർ നടന്ന് ഭർത്താവ് - man decapitated his wife and walked to the nearest police outpost with her severed head
വിവാഹേതര ബന്ധം ആരോപിച്ച് നകഫോഡി മാജി എന്നയാൾ ഭാര്യയായ ഷുചല മാജിയുടെ തലയറുത്തെടുത്ത് കൊലപ്പെടുത്തുകയായിരുന്നു. അറുത്തെടുത്ത തലയുമായി ഇയാൾ 12 കിലോമീറ്റർ തെരുവിലൂടെ നടന്നു.
യുവതിയെ തലയറുത്ത് കൊലപ്പെടുത്തി; അറുത്തെടുത്ത തലയുമായി 12 കിലോമീറ്റർ നടന്ന് ഭർത്താവ്
കൊലപാതകത്തിന് ശേഷം അറുത്തെടുത്ത തലയുമായി ഭർത്താവ് 12 കിലോമീറ്ററോളം തെരുവിലൂടെ നടന്നു. ജൻഖിര ഗ്രാമത്തിന് സമീപം വെട്ടുകത്തിയും അറുത്തെടുത്ത തലയുമായി നടന്നുപോകുന്ന നകഫോഡിയെ കണ്ട നാട്ടുകാർ ഉടൻ തന്നെ ലോക്കൽ പൊലീസിൽ വിവരമറിയിച്ചു.
ഗാന്ധിയ പൊലീസ് സ്ഥലത്തെത്തി നകഫോഡിയെ കസ്റ്റഡിയിലെടുക്കുകയും, അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.