ഹൈദരാബാദ് :ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്. തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. പ്രതി എം. രാജശേഖറിനെ (38) പൊലീസ് പിടികൂടി.
ഭാര്യയുമായി വഴക്കിട്ടു ; 11 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഷോക്കടിപ്പിച്ച് കൊന്ന് പിതാവ്
സംഭവസ്ഥലത്തുതന്നെ കുട്ടി മരിച്ചു. തുടർന്ന്, പ്രതി കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഭാര്യയുമായി വഴക്കിട്ടു, പിഞ്ചുകുഞ്ഞിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി പിതാവ്
ALSO READ:Omicron : തെലങ്കാനയില്‍ മാസ്ക് ധരിക്കാത്തവർക്ക് 1000 രൂപ പിഴ
കൃഷിയിടത്തിലേക്ക് കൊണ്ടുപോയി വൈദ്യുതാഘാതമേല്‍പ്പിച്ചാണ് കുഞ്ഞിനെ കൊന്നത്. സംഭവസ്ഥലത്തുതന്നെ കുട്ടി മരിച്ചു. തുടർന്ന്, പ്രതി കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാള്‍ ഗുരുതരാവസ്ഥയിലാണ്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.