ഹൈദരാബാദ്: തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ മകന്‍ മരിച്ച് തൊട്ടടുത്ത ദിവസം അച്ഛന്‍ ആത്മഹത്യ ചെയ്‌തു. സാട്ടുപള്ളി സ്വദേശി ചല്ല രാംബാബു, മകന്‍ ഭാനു പ്രകാശ് എന്നിവരാണ് മരിച്ചത്.
സാട്ടുപള്ളിയിലെ സ്വകാര്യ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ഭാനു പ്രകാശ്. ഡിസംബര്‍ 14ന് ഭാനു പ്രകാശ് സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ മാനേജ്മെന്‍റ് ഭാനു പ്രകാശിനെ ഒരാഴ്‌ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തു.
മകന്‍റെ മരണത്തിന് പിന്നാലെ അച്ഛന്‍ ആത്മഹത്യ ചെയ്‌തു Also read: കുണ്ടറയില്‍ സഹോദരി ഭര്‍ത്താവ് യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു
സംഭവത്തെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്ന ഭാനു പ്രകാശ് ഡിസംബര്‍ 15ന് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചികിത്സയിലിരിക്കെ അടുത്ത ദിവസം മരിക്കുകയും ചെയ്‌തു. മകന്‍റെ അകാല വിയോഗത്തില്‍ മാനസികമായി തളര്‍ന്ന ചല്ല രാംബാബു ഭാനുപ്രകാശിനെ സംസ്‌കരിച്ച സ്ഥലത്തിനോട് ചേര്‍ന്നുള്ള പോസ്റ്റില്‍ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.