കേരളം

kerala

ETV Bharat / bharat

മക്കളെ കിണറ്റിൽ എറിഞ്ഞ് കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു - Madhya Pradesh suicide

മധ്യപ്രദേശിലെ ദിവാസ് ജില്ലയിലെ തൗലപ്പുരയിലാണ് സംഭവം.

murder  മക്കളെ കിണറ്റിൽ എറിഞ്ഞ് കൊന്നു  പിതാവ് ആത്മഹത്യ ചെയ്തു  ദിവാസ് ജില്ല  Dewas  Man kills 2 minor sons  Madhya Pradesh suicide  Man kills 2 minor sons, commits suicide in Dewas
മക്കളെ കിണറ്റിൽ എറിഞ്ഞ് കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

By

Published : Mar 25, 2021, 8:05 PM IST

ഭോപ്പാൽ: രണ്ട് ആണ്‍കുട്ടികളെ കിണറ്റിൽ എറിഞ്ഞ് കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ദിവാസ് ജില്ലയിലെ തൗലപ്പുരയിലാണ് സംഭവം. മുഖേഷ് റാവത്താണ് ആത്മഹത്യ ചെയ്തത്. എഴ്, പത്ത് വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. കുട്ടികളെ കൊല ചെയ്തതായി ഇദ്ദേഹം സഹോദരനെ അറിയിക്കുകയായിരുന്നു. സഹോദരന്‍ കുട്ടികളെ രക്ഷിക്കാനായി ശ്രമിച്ചെങ്കിലും മരിച്ചിരുന്നു. ഈ സമയം സ്വയം തീക്കൊളുത്തിയ മുഖേഷ് റാവത്ത് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മദ്യപാനിയായ ഇദ്ദേഹത്തിന്‍റെ ഭാര്യ നാളുകള്‍ക്ക് മുന്‍പ് ബന്ധം ഉപേക്ഷിച്ചിരുന്നു.

ABOUT THE AUTHOR

...view details