കൽബുറഗി (കർണാടക) : ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടർന്ന് പെൺമക്കളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. കർണാടകയിലെ കൽബുറഗിയിലാണ് സംഭവം.ബാംബൂ ബസാറിലെ ഭോവി ഗല്ലിയിലെ താമസക്കാരനായ ലക്ഷ്‌മികാന്തയാണ് (34) പിടിയിലായത്.
ഓട്ടോ ഡ്രൈവറായ ലക്ഷ്‌മികാന്തയും അഞ്ജലിയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇവർക്ക് നാല് മക്കളാണ്. നാലുമാസം മുൻപാണ് അഞ്ജലി മറ്റൊരു യുവാവിനൊപ്പം പോയത്.ഇത് പ്രതിക്ക് കടുത്ത മാനസിക ആഘാതം സൃഷ്‌ടിച്ചിരുന്നു.
അഞ്ജലി ഒളിച്ചോടിയ ശേഷം കുട്ടികൾ മുത്തശ്ശിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്‌ച (28.06.2022) ലക്ഷ്‌മികാന്ത മക്കളെ കാണാൻ എത്തുകയും നാല് മക്കളിൽ രണ്ട് പേരെ എം.ബി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പാർക്കിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയുമായിരുന്നു.