സംബൽപൂർ: ഒഡിഷയിൽ ഭക്ഷണം പാകം ചെയ്യാതിരുന്നതിന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഞായറാഴ്‌ച ജമൻകിര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിലാണ് അതിക്രൂര സംഭവം നടന്നത്. ഒഡിഷ സ്വദേശിയായ പുഷ്‌പ (35) ആണ് കൊല്ലപ്പെട്ടത്. ഭർത്താവും പ്രതിയുമായ സനാതൻ ധാരുവയെ (40) പൊലീസ് തിങ്കളാഴ്‌ച അറസ്‌റ്റ് ചെയ്‌തു.
ഭക്ഷണം പാകം ചെയ്‌തില്ല; ഒഡിഷയിൽ ഭർത്താവ് ഭാര്യയെ ഇഷ്‌ടിക കൊണ്ട് മർദിച്ച് കൊലപ്പെടുത്തി - ഭക്ഷണം പാകം ചെയ്യാതിരുന്നതിന് കൊലപ്പെടുത്തി
ഒഡിഷയിൽ ഭർത്താവ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി
ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി
ഇരുവർക്കും ഒരു മകളും മകനുമുണ്ട്. സംഭവസമയത്ത് വീട്ടുജോലിക്കാരിയായ മകൾ ജോലിസ്ഥലത്തായിരുന്നു. മകൻ സുഹൃത്തിന്‍റെ വീട്ടിവും പോയിരുന്നു. സനാതൻ വീട്ടിൽ വന്ന സമയത്ത് പുഷ്‌പ ഭക്ഷണം പാകം ചെയ്‌തിട്ടില്ലെന്ന് കണ്ടെത്തി. ഇതിൽ പുഷ്‌പയുമായി വാക്കുതർക്കവും ഉണ്ടായി.
ഇതിനിടെ ഇയാൾ ഭാര്യയെ ഇഷ്‌ടികകൊണ്ട് ആക്രമിക്കുകയും മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മകൻ വീട്ടിൽ തിരിച്ചെത്തിയ സമയത്താണ് പുഷ്‌പയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.