ഷാജഹാന്‍പൂര്‍(ഉത്തര്‍പ്രദേശ്): പൂച്ചയെ അയല്‍വാസി മോഷ്‌ടിച്ചുവെന്ന് സംശയിച്ച് അയല്‍വാസിയുടെ 30 പ്രാവുകളെ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ വ്യക്തിക്കെതിരെ കേസെടുത്ത് പൊലീസ്. ഉത്തര്‍പ്രദേശിലെ താനാ സദാര്‍ ബസാറില്‍ ചൊവ്വാഴ്‌ചയായിരുന്നു (17.01.2023) സംഭവം. വര്‍ഷങ്ങളായി പ്രാവിനെ പരിപാലിച്ചിരുന്ന വാരിസ് അലി എന്ന വ്യക്തിയുടെ പ്രാവുകളെയാണ് അയല്‍വാസിയായ ആബിദ് കൊലപ്പെടുത്തിയത്.
പൂച്ചയെ മോഷ്‌ടിച്ചുവെന്ന് സംശയം; അയല്‍വാസിയുടെ 30 പ്രാവുകളെ കൊലപ്പെടുത്തി, കേസെടുത്ത് പൊലീസ് - ഇന്നത്തെ പ്രധാന വാര്‍ത്ത
പൂച്ചയെ അയല്‍വാസി കൊലപ്പെടുത്തി എന്ന് സംശയിച്ച ആബിദ് എന്ന വ്യക്തി അയല്‍വാസിയുടെ 78 പ്രാവുകളില്‍ 30 എണ്ണത്തിന് വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം, ആബിദിന്‍റെ പൂച്ച തിരിച്ചെത്തുകയും ചെയ്‌തു
പൂച്ചയെ മോഷ്‌ടിച്ചുവെന്ന് സംശയം; അയല്‍വാസിയുടെ 30 പ്രാവുകളെ കൊലപ്പെടുത്തി, കേസെടുത്ത് പൊലീസ്
ആകെ 78 പ്രവാവുകളായിരുന്നു വാരിസ് അലിക്കുണ്ടായിരുന്നത്. തന്‍റെ പൂച്ചയെ വാരിസ് കൊന്നിരിക്കാമെന്ന സംശയത്തില്‍ പ്രാവിന് കൊടുക്കുവാനായി വച്ചിരുന്ന തിനയില്‍ (ഭക്ഷണം) ആബിദ് വിഷം കലര്‍ത്തുകയായിരുന്നു. സംഭവത്തിന് ശേഷം കാണാതായ പൂച്ച തിരിച്ചെത്തുകയും ചെയ്‌തു.
ആബിദടക്കം പ്രാവുകളെ കൊല്ലാന്‍ സഹായിച്ച മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു. ചത്ത പ്രാവുകളെ പോസ്‌റ്റ് മോര്‍ട്ടത്തിനയച്ചുവെന്ന് എഎസ്‌പി സജ്ഞയ് കുമാര്‍ പറഞ്ഞു.