വിജയനഗര (കർണാടക): യുവതിയുടെ അറുത്തെടുത്ത തലയുമായി യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കര്‍ണാടകയിലെ വിജയനഗര ജില്ലയില്‍ കുഡ്‌ലിഗി താലൂക്കിലാണ് സംഭവം. നഴ്‌സിങ് വിദ്യാര്‍ഥിനിയായ നിർമല (21) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ നിര്‍മലയുടെ മുന്‍ കാമുകനും വിവാഹിതനുമായ ബോജരാജയെ (25) ഹൊസഹള്ളി പൊലീസ് അറസ്റ്റു ചെയ്‌തു. നിര്‍മല മറ്റൊരാളുമായി പ്രണയത്തിലായതാണ് ഇയാളെ പ്രകോപിതനാക്കിയത്. അവധിക്ക് നാട്ടിലെത്തിയ നിര്‍മല വീട്ടില്‍ ഒറ്റക്കായിരുന്ന സമയത്ത് പ്രതി മാരകായുധങ്ങളുമായെത്തി കൃത്യം നടത്തുകയായിരുന്നു.