ദിണ്ടിഗല്‍: വളര്‍ത്തുനായയെ പേരു വിളിക്കാതെ നായ എന്ന് വിളിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രകോപിതനായ യുവാവ് അയല്‍ക്കാരനെ കുത്തി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ വെള്ളിയാഴ്‌ചയാണ് സംഭവം. ദിണ്ടിഗല്‍ സ്വദേശി ഡാനിയേല്‍ ആണ് ബന്ധുവും അയല്‍ക്കാരനുമായ രായപ്പനെ കുത്തി കൊലപ്പെടുത്തിയത്.
സംഭവത്തില്‍ ഡാനിയേലിനെയും സഹോദരന്‍ വിന്‍സെന്‍റിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു. ഡാനിയേലിന്‍റെ വളര്‍ത്തുനായ രായപ്പന്‍റെ വീട്ടിലേക്ക് ഓടിക്കയറുകയും ഇതുകണ്ട രായപ്പന്‍ പേരക്കുട്ടിയോട് നായയെ തുരത്താന്‍ വടി ആവശ്യപ്പെടുകയും ചെയ്‌തു. ഇടയ്‌ക്ക് 'പോ നായെ' എന്ന് പറഞ്ഞുകൊണ്ട് നായയെ ആട്ടിയോടിക്കാനും ഇയാള്‍ ശ്രമിച്ചു.