കേരളം

kerala

ETV Bharat / bharat

ടെഡി ബിയറിന്‍റെ വേഷത്തിലെത്തി റെയില്‍വേ ക്രോസില്‍ ഡാന്‍സ്; യുവാവ് അറസ്റ്റില്‍ - യൂ ട്യൂബ്

കുന്ദഘട്ട് സ്വദേശിയായ സുനില്‍കുമാറാണ് (22) അറസ്റ്റിലായത്. നൃത്തം ചെയ്‌തത് യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്യാന്‍. സുനിലിന് ഇന്‍സ്റ്റഗ്രാമില്‍ 1600ലധികം ഫോളോവേഴ്‌സ്. സോഷ്യല്‍ മീഡിയയില്‍ വൈറലായി ദൃശ്യങ്ങള്‍.

ടെഡി ബിയറിന്‍റെ വേഷത്തിലെത്തി  റെയില്‍വേ ക്രോസില്‍ ഡാന്‍സ് പെര്‍ഫോമന്‍സ്  സോഷ്യല്‍ മീഡിയ  ടെഡി ബിയര്‍ വേഷത്തില്‍ നൃത്തം  യൂ ട്യൂബ്  ആര്‍പിഎഫ്
റെയില്‍വേ ക്രോസില്‍ ഡാന്‍സ് പെര്‍ഫോമന്‍സ്

By

Published : Jan 24, 2023, 2:11 PM IST

ഉത്തര്‍പ്രദേശ്:നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ സ്റ്റേഷനിലെ റെയില്‍വേ ക്രോസിങില്‍ ടെഡി ബിയര്‍ വേഷത്തിലെത്തി നൃത്തം ചെയ്‌തയാള്‍ അറസ്റ്റില്‍. ഗോരഖ്‌പൂർ കുന്ദഘട്ട് സ്വദേശിയായ സുനില്‍കുമാറാണ് (22) അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് സംഭവം.

യൂ ട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്യാന്‍ വീഡിയോ ചീത്രീകരിക്കുന്നതിനായാണ് യുവാവ് ടെഡി ബിയര്‍ വേഷത്തില്‍ റെയില്‍വേ ക്രോസിലെത്തി നൃത്തം ചെയ്‌തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആര്‍പിഎഫ് ഇയാളെ അറസ്റ്റ് ചെയ്‌തു. എക്‌സ്‌പ്രസ്, ചരക്ക് ട്രെയിനുകൾ അടക്കം കടന്ന് പോകുന്ന റെയില്‍വേ ക്രോസില്‍ അപകടകരമായ രീതിയിലാണ് സുനില്‍ ഡാന്‍സ് കളിച്ചതെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

യൂട്യൂബ് ചാനലിലും ഇന്‍സ്റ്റഗ്രാമിലും 1600ലധികം ഫോളോവേഴ്‌സാണ് സുനിലിനുള്ളത്. അതേ സമയം കുട്ടികളുടെ ജന്മദിനാഘോഷങ്ങളിലും ചെറിയ പാര്‍ട്ടികളും ടെഡി ബിയറിന്‍റെ വേഷത്തില്‍ ഡാന്‍സ് ചെയ്‌ത് കിട്ടുന്ന വരുമാനം കൊണ്ടാണ് തന്‍റെ ഉപജീവനമെന്ന് സുനില്‍ പറഞ്ഞു. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ABOUT THE AUTHOR

...view details