കേരളം

kerala

ETV Bharat / bharat

സമൂഹ മാധ്യമങ്ങളിൽ കുട്ടികളുടെ അശ്ലീല വീഡിയോകൾ വിതരണം ചെയ്‌തയാൾ പിടിയിൽ - സമൂഹ മാധ്യമങ്ങളിൽ കുട്ടികളുടെ അശ്ലീല വീഡിയോകൾ വിതരണം ചെയ്‌തയാൾ പിടിയിൽ

സമൂഹ മാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും പണം സമ്പാദിക്കുകയും ചെയ്യുന്നുവെന്ന് സൈബർ പട്രോളിങ്ങിനിടെ തെലങ്കാന പൊലീസിന്‍റെ വനിത സുരക്ഷ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.

Hyderabad  Telangana  Women Safety Wing of Telangana  Man held in Telangana for circulating child porn on social media  കുട്ടികളുടെ അശ്ലീല വീഡിയോകൾ  അശ്ലീല വീഡിയോ  സമൂഹ മാധ്യമങ്ങളിൽ കുട്ടികളുടെ അശ്ലീല വീഡിയോകൾ വിതരണം ചെയ്‌തയാൾ പിടിയിൽ  pornography
സമൂഹ മാധ്യമങ്ങളിൽ കുട്ടികളുടെ അശ്ലീല വീഡിയോകൾ വിതരണം ചെയ്‌തയാൾ പിടിയിൽ

By

Published : Oct 8, 2021, 9:15 AM IST

ഹൈദരാബാദ്: കുട്ടികളുടെ അശ്ലീല വീഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും അതിലൂടെ പണം സമ്പാദിക്കുകയും ചെയ്‌ത 23കാരൻ പൊലീസ് പിടിയിൽ. കരീംനഗർ ജില്ലയിലാണ് സംഭവം.

സമൂഹ മാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും പണം സമ്പാദിക്കുകയും ചെയ്യുന്നുവെന്ന് സൈബർ പട്രോളിങ്ങിനിടെ തെലങ്കാന പൊലീസിന്‍റെ വനിത സുരക്ഷ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് പ്രതി. പ്രതി അശ്ലീല വീഡിയോകൾക്ക് അടിമയാണെന്നും കുട്ടികളുടെയും മുതിർന്നവരുടെയും നിരവധി അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്തിരുന്നതായും പൊലീസ് പറയുന്നു. പോക്സോ വകുപ്പ് പ്രകാരവും ബന്ധപ്പെട്ട ഐപിസി വകുപ്പുകൾ പ്രകാരവും പ്രതിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തതായും മൊബൈൽ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.

പ്രതി തന്‍റെ വിലാസം വെളിപ്പെടുത്താതെ സുഹൃത്തിന്‍റെ സഹായത്തോടെ പണം സ്വീകരിക്കുന്നതിനായി സുരക്ഷിത പേയ്‌മെന്‍റ് ഗേറ്റ്‌വേ ക്യുആർ കോഡ് സജ്ജമാക്കുകയും വീഡിയോകൾ വിതരണം ചെയ്യുന്നതിനായി നിർമിച്ച ഗ്രൂപ്പിൽ 300 ൽപരം വീഡിയോകൾ 100 രൂപക്ക് വിതരണം ചെയ്തതായും പൊലീസ് അറിയിച്ചു. ജൂൺ 19നാണ് പ്രതി ഗ്രൂപ്പിൽ വീഡിയോകളുടെ ലിങ്ക് ഷെയർ ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.

Also Read: പുരാവസ്‌തു - സാമ്പത്തിക തട്ടിപ്പ് : മോന്‍സൺ മാവുങ്കൽ ജുഡീഷ്യൽ കസ്റ്റഡിയിൽ

ABOUT THE AUTHOR

...view details