ഭുവനേശ്വര്‍: ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിൽ 10 വയസുകാരിയെ പീഡിപ്പിച്ച 45കാരൻ പൊലീസ് പിടിയിൽ. കുട്ടിയെ ഇയാൾ മിഠായി നൽകാമെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 45കാരനെ രാജ്‌കനിക പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിൽ നിന്ന് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
മിഠായി നൽകാമെന്ന വ്യാജേന ജൂലൈ 25ന് പ്രതി പെൺകുട്ടിയെ സമീപത്തെ പാടത്തേക്ക് കൊണ്ടുപോയെന്നും അവിടെ വച്ച് പീഡിപ്പിച്ചു എന്നുമാണ് കുട്ടിയുടെ രക്ഷിതാക്കൾ ആരോപിക്കുന്നത്. സംഭവത്തെക്കുറിച്ച് വീട്ടിൽ ആരോടും പറയരുതെന്നും ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായി കുട്ടിയുടെ കുടുംബം ആരോപിച്ചു.