കേരളം

kerala

ETV Bharat / bharat

പ്രായപൂർത്തിയാകാത്ത മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ - pocso

പെൺമക്കൾ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് അറസ്റ്റ്.

Man held in Navi Mumbai for sexually assaulting 2 minor daughters  പ്രായപൂർത്തിയാകാത്ത മക്കളെ ലൈംഗികമായി പീഡിപ്പിച്ചതിന് പിതാവ് അറസ്റ്റിൽ  ലൈംഗിക പീഡനം  sexual assault  rape  pocso  പോക്സോ
പ്രായപൂർത്തിയാകാത്ത മക്കളെ ലൈംഗികമായി പീഡിപ്പിച്ചതിന് പിതാവ് അറസ്റ്റിൽ

By

Published : Mar 31, 2021, 11:50 AM IST

മുംബൈ: പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ നവി മുംബൈയിലെ ഉൽവെയിൽ ഒരാൾ അറസ്റ്റിൽ. ഡ്രൈവറായ പ്രതി പെൺമക്കളെ ലൈംഗികമായി പീഡിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പെൺമക്കൾ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് അറസ്റ്റ്.

14 വയസുള്ള മകൾ വീട്ടിൽ നിന്ന് ഓടിപ്പോവുകയും പ്രതി മകളെ കാണാനില്ല എന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ നെരുൾ റെയിൽ‌വേ സ്റ്റേഷനിൽ നിന്ന് കുട്ടിയെ കണ്ടെത്തി. തുടർന്ന് തന്നെയും 13 വയസുള്ള സഹോദരിയേയും പിതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കുട്ടി പരാതി നൽകി.

പ്രതിയെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തെന്നും കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും നവി മുംബൈ ഡപ്യൂട്ടി കമ്മിഷണർ സുരേഷ് മേഖ്ന പറഞ്ഞു.

ABOUT THE AUTHOR

...view details