ജബല്‍പൂര്‍ (മധ്യപ്രദേശ്):പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തരമന്ത്രിയേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയേ പ്രചരിപ്പിച്ച ആദില്‍ അലി എന്ന യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിച്ച് ഇരുവരെയും അനുകരിച്ച് ആദില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും അപകീര്‍ത്തിപ്പെടുത്തിയ യുവാവ് പിടിയില്‍ - ഐപിസി സെക്ഷൻ 153
മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്ന് ആദില്‍ അലി എന്ന യുവാവാണ് അറസ്റ്റിലായത്
![പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും അപകീര്‍ത്തിപ്പെടുത്തിയ യുവാവ് പിടിയില്‍ Man held in Madhya Pradesh for mimicking PM Modi, Amit Shah man arrested for mimicing modi ജബൽപൂർ എസ്‌പി ഒംതി സ്‌റ്റേഷന്‍ ഐപിസി സെക്ഷൻ 153 ഐപിസി സെക്ഷൻ 294](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15053392-thumbnail-3x2-arrest.jpg)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും അനുകരിച്ചതിന് ഒരാളെ അറസ്റ്റുചെയ്‌തു
ഒംതി സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ ആക്ഷേപകരമായ വാക്കുകൾ അനുകരിച്ച് സംസാരിച്ചതിനാണ് 38കാരനായ ആദിൽ അലിയെ അറസ്റ്റ് ചെയ്‌തതെന്ന് ജബൽപൂർ എസ്‌പി സിദ്ധാർഥ് ബഹുഗുണ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ ഐപിസി സെക്ഷൻ 153,294 എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.