ചണ്ഡീഗഡ്: അഞ്ച് കോടി രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ മോഷ്‌ടിച്ച യുവാവ് ഹരിയാന പൊലീസിന്‍റെ പിടിയിൽ. മധ്യപ്രദേശിലെ ദേവാസ് ജില്ലക്കാരനായ ദീപക്കാണ് വെള്ളിയാഴ്‌ച പൊലീസിന്‍റെ പിടിയിലായത്. മെയ് 27ന് റെവാരി ജില്ലയിലെ ബാവൽ ടൗണിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥാപനത്തിന്‍റെ കണ്ടെയ്‌നർ ട്രക്കിൽ നിന്ന് ദീപക്കും കൂട്ടാളികളും ചേർന്ന് മൊബൈൽ ഫോണുകൾ മോഷ്‌ടിച്ചു.
അഞ്ച് കോടി രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ മോഷ്‌ടിച്ചു: യുവാവ് ഹരിയാന പൊലീസിന്‍റെ പിടിയിൽ - malayalam news
മെയ് 27 ന് റെവാരി ജില്ലയിലെ ബാവൽ ടൗണിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥാപനത്തിന്‍റെ കണ്ടെയ്‌നർ ട്രക്കിൽ നിന്ന് ദീപക്കും കൂട്ടാളികളും ചേർന്ന് മൊബൈൽ ഫോണുകൾ മോഷ്‌ടിച്ചു
അഞ്ച് കോടി രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ മോഷ്‌ടിച്ചു: യുവാവ് ഹരിയാന പൊലീസിന്‍റെ പിടിയിൽ
കൂടാതെ ട്രക്ക് ഡ്രൈവറെ തട്ടികൊണ്ട് പോവുകയും ചെയ്‌തു. മെയ് 28ന് റെവാരിയിലെ കസോല പൊലീസ് സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. അന്ന് മുതൽ ദീപക് ഒളിവിലായിരുന്നു. പൊലീസിൽ പിടിയിലായ ശേഷം പ്രതി കുറ്റം സമ്മതിച്ചു.
മധ്യപ്രദേശിലെ പൊലീസ് സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെ ഇതിനകം മൂന്ന് ക്രിമിനൽ കേസുകളുണ്ട്.