കേരളം

kerala

ETV Bharat / bharat

ചത്തീസ്‌ഗഡിൽ 12 വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ പിടിയിൽ - ചത്തീസ്ഗഡ് പീഡന വാർത്തകൾ

കുട്ടിയുടെ 16 കാരിയായ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

Man held for raping  raping stepdaughter in chattisgarh  stepdaughter raped in chattisgarh  പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ പിടിയിൽ  ചത്തീസ്ഗഡ് പീഡന വാർത്തകൾ  പീഡിപ്പിച്ച രണ്ടാനച്ഛൻ പിടിയിൽ
ചത്തീസ്‌ഗഡിൽ 12 വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ പിടിയിൽ

By

Published : Jun 12, 2021, 3:29 AM IST

റായ്‌പൂർ:ചത്തീസ്‌ഗഡിലെ രാജ്‌നന്ദ്‌ഗാവ് ജില്ലയിൽ 12 വയസുകാരിയെ രണ്ടാനച്ഛൻ ബലാത്സംഗം ചെയ്‌തു. സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡോംഗർഗഡ് സ്വദേശിയായ 31 കാരനായ പ്രതിയ കുട്ടിയുടെ മൂത്ത സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

Also Read:ഗോവ സർക്കാർ മെഡിക്കൽ കോളജിൽ നിന്നും 1 മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി

കഴിഞ്ഞ മൂന്ന് വർഷമായി പ്രതി പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പീഡന വിവരം ആരോടെങ്കിലും വെളിപ്പെടുത്തിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

Also Read:പാർക്കിംഗിനെ ചൊല്ലി തർക്കം; പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കുത്തേറ്റയാൾ മരിച്ചു

സംഭവം പുറത്തറിഞ്ഞത് കുട്ടിയുടെ 16 കാരിയായ സഹോദരിയിലൂടെയാണ്. പ്രതിക്കെതിരെ പോക്‌സോ വകുപ്പുകളും മറ്റ് പ്രസക്ത വകുപ്പുകളും ചേർത്ത് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പ്രതിയെ അടുത്ത ദിവസം തന്നെ കോടതിയിൽ ഹാജരാക്കുമെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ABOUT THE AUTHOR

...view details