യുപിയിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്‌ത യുവാവ് പിടിയിൽ - Man held for raping in UP
സംഭവത്തിന് ശേഷം പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു
യുപിയിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്‌ത യുവാവ് പിടിയിൽ
ലക്‌നൗ: പതിനാറുകാരിയെ ബലാത്സംഗം ചെയ്‌ത യുവാവിനെ പിടികൂടി. 25കാരനായ ഒവൈസി എന്നയാളെയാണ് പിടികൂടിയത്. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. അഞ്ച് മാസം മുമ്പാണ് സംഭവം നടന്നത്. ശേഷം പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.