സഹരൻപൂർ :ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗത്തിനിരയാക്കിയ പിതാവ് പിടിയിൽ. സഹരൻപൂർ പ്രദേശത്താണ് 15 വയസുള്ള മകളെ 40കാരനായ പ്രതി ബലാത്സംഗത്തിനിരയാക്കിയത്. പ്രതിയുടെ ആദ്യ ഭാര്യയിൽ നിന്നുള്ള മകളാണ് ഇരയായ പെണ്‍കുട്ടി.
പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌ത പിതാവ് പിടിയിൽ - മകളെ ബലാത്സംഗം ചെയ്‌ത് പിതാവ്
പ്രതിയുടെ ആദ്യ ഭാര്യയിൽ നിന്നുള്ള മകളാണ് പീഡനത്തിനിരയായ പെണ്‍കുട്ടി

പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌ത പിതാവ് പിടിയിൽ
ഏപ്രിൽ 9നാണ് പിതാവ് തന്നെ നിരന്തരം ബലാത്സംഗത്തിനിരയാക്കുന്നുവെന്ന കാര്യം പെണ്‍കുട്ടി പൊലീസിൽ അറിയിച്ചത്. പീഡനവിവരം പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും പെണ്‍കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.