ലളിത്പൂർ/ഉത്തർപ്രദേശ് :ഉത്തർപ്രദേശിലെ ലളിത്പൂരിൽ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതി പിടിയിൽ. യുവാവാണ് അറസ്റ്റിലായത്. ഇയാളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്‌ചയാണ് ഇയാൾ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. കുട്ടിയെ പ്രലോഭിപ്പിച്ച് ഒപ്പം കൂട്ടിയശേഷം പീഡനത്തിനിരയാക്കുകയായിരുന്നു.
എട്ടുവയസുകാരിയെ ബലാത്സംഗത്തിനിരയാക്കി ; യുവാവ് പിടിയിൽ - ലളിത്പൂരിൽ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്‌ത യുവാവ് പിടിയിൽ
പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്
എട്ടുവയസുകാരിയെ ബലാത്സംഗത്തിനിരയാക്കി ; യുവാവ് പിടിയിൽ
പിന്നാലെ പെണ്‍കുട്ടി പീഡനവിവരം വീട്ടിൽ വന്ന് അമ്മയോട് പറഞ്ഞു. തുടർന്ന് കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ വകുപ്പടക്കം ചുമത്തിയതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് ഗിർജേഷ് കുമാർ അറിയിച്ചു.
Last Updated : May 24, 2022, 10:40 PM IST