കേരളം

kerala

ETV Bharat / bharat

നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന അവിവാഹിതന്‍ പിടിയില്‍ - പൊലീസ്

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു കൊന്നുവെന്നാണ് ലഭിക്കുന്ന വിവരം

Man held for rape, murder of 4-year-old in Gujarat  rape, murder of 4-year-old in Gujarat  ബലാത്സംഗം  അവിവാഹിതന്‍  ദാദ്ര നഗർ ഹവേലി  പൊലീസ്  നാല് വയസുകാരി
നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന അവിവാഹിതന്‍ പിടിയില്‍

By

Published : Mar 13, 2021, 3:01 PM IST

അഹമ്മദാബാദ്: നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ അവിവാഹിതന്‍ പിടിയില്‍. ഗുജറാത്തിലെ ദാദ്ര നഗർ ഹവേലിയിലാണ് സംഭവം. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു കൊന്നുവെന്നാണ് ലഭിക്കുന്ന വിവരം.

കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ച പൊലീസ് സംശയത്തെ തുടര്‍ന്ന് പ്രതിയുടെ ഫ്ലാറ്റിലെത്തി പരിശോധന നടത്തി. ഇതിനിടെ ഫ്ലാറ്റിലെ ടോയ്‌ലറ്റിന്‍റെ ജനല്‍ ചില്ലുകള്‍ തകർത്തതായി പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടു.

പ്രദേശത്ത് കൂടുതല്‍ തിരച്ചില്‍ നടത്തിയതോടെ ടോയ്‌ലറ്റ് പൈപ്പ് ലെെനിന് സമീപം പെൺകുട്ടിയുടെ മൃതദേഹം കഷണങ്ങളായി മുറിച്ചു ബാഗില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതിയുടെ ഫ്ലാറ്റില്‍ രക്തക്കറയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കുട്ടിയെ ഫ്ലാറ്റിലെത്തിച്ച ശേഷം പ്രതി ബലാത്സംഗം ചെയ്തു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടികളെ ശല്യപ്പെട്ടുത്തിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നേരത്തെ പ്രതിയെ മര്‍ദിച്ചിരുന്നു. അതേസമയം സംഭവമറിഞ്ഞ പെണ്‍കുട്ടിയുടെ അച്ഛന്‍ ആത്മഹത്യ ചെയ്തു.

ABOUT THE AUTHOR

...view details