ദിണ്ടിഗല്‍, (തമിഴ്‌നാട്):കാട്ടുകൊമ്പൻ കുടുംബത്തോടെ കാടിറങ്ങി വരുമ്പോൾ ഓടി രക്ഷപെടുകയേ നിവൃത്തിയുള്ളൂ. പക്ഷേ ഓടി രക്ഷപെട്ടതൊഴികെ ബാക്കിയെല്ലാം മൊബൈല്‍ കാമറയില്‍ ഷൂട്ട് ചെയ്‌ത അതി ധൈര്യശാലിയാണ് ഈ ദൃശ്യങ്ങൾക്ക് പിന്നിലെ അദൃശ്യമനുഷ്യൻ. തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍ ജില്ലയിലെ താണ്ടിക്കുടി വനത്തിലാണ് സംഭവം.
മരത്തിന് മുകളില്‍ നിന്നുള്ള കാട്ടാനക്കൂട്ടത്തിന്‍റെ ഫോട്ടോഷൂട്ട് ഗംഭീരം, ആനകളുടെ കണ്ണില്‍ പെടാതിരുന്നത് നന്നായി - thandikkudi forest
തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍ ജില്ലയിലെ താണ്ടിക്കുടി വനത്തിലാണ് സംഭവം.
ആനകൾ കാടിറങ്ങി വരുന്നത് വളരെ ദൂരെ നിന്നു തന്നെ നമ്മുടെ നായകൻ ഷൂട്ട് ചെയ്യുന്നുണ്ട്. പക്ഷേ കാട്ടാനക്കൂട്ടം കാടിറങ്ങി അടുത്തെത്തിയപ്പോൾ നമ്മുടെ നായകൻ ഓടി ഒരു മരത്തില്‍ കയറി (അത് ദൃശ്യങ്ങളിലില്ല). അവിടെയും ഷൂട്ടിങിന് മുടക്കം വരുത്തിയില്ല. കാട്ടാനക്കൂട്ടം മരത്തിന് താഴെയെത്തിയപ്പോൾ അതും കാമറയിലാക്കി.
കുട്ടിയാനയെ നടുവില്‍ നടത്തി കാട്ടാനക്കൂട്ടം, നമ്മുടെ നായകൻ നിലയുറപ്പിച്ച മരത്തെ ചുറ്റി കടന്നുപോകുന്നതാണ് ദൃശ്യത്തിലുള്ളത്. എന്തായാലും കാടിന്‍റെ ഭംഗിയും കാട്ടാനക്കൂട്ടത്തിന്‍റെ വരവും മരത്തിന് മുകളില്‍ നിന്നുള്ള ദൃശ്യവും ചേരുമ്പോൾ സംഗതി ഉഷാറാണ്. മരത്തിന് മുകളിലാണെങ്കിലും ഇത്ര അടുത്ത് നിന്നുള്ള കാട്ടാനക്കൂട്ടത്തിന്‍റെ ഫോട്ടോഷൂട്ട് നടത്തിയ അദൃശ്യ നായകന്‍റെ ധൈര്യത്തിന് അഭിനന്ദനം.