ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ അരനൂറ്റാണ്ടിന് മുമ്പ് രജിസ്റ്റര്‍ ചെയ്‌ത കേസില്‍ 80 വയസുകാരന് ജീവപര്യന്തവും 20,000 രൂപ പിഴയും ശിക്ഷ. നര്‍ഖി സ്വദേശിയായ മഹേന്ദ്ര സിങ്ങിനാണ് അഡിഷണല്‍ ഡിസ്‌ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരുമെന്ന് അഭിഭാഷകനായ നാരായണ സക്‌സേന പറഞ്ഞു (UP Murder Case).
Man Gets life Imprisonment In 49 Year Old Murder Case: അരനൂറ്റാണ്ട് മുമ്പുണ്ടായ കൊലപാതകം; 80 കാരന് ജീവപര്യന്തവും 20,000 രൂപ പിഴയും ശിക്ഷ - ജീവപര്യന്തം ശിക്ഷ
UP Murder Case: അരനൂറ്റാണ്ടിന് മുമ്പുള്ള കൊലപാതക കേസില്‍ 80 കാരന് ജീവപര്യന്തം ശിക്ഷ. 20,000 രൂപ പിഴ. ശിക്ഷ ലഭിച്ചത് 1947ലുണ്ടായ കൊലപാതക കേസില്‍.
Published : Oct 13, 2023, 10:20 AM IST
1947സെപ്‌റ്റംബര്‍ 14നാണ് കേസിനാസ്‌പദമായ സംഭവം. ഫിറോസാബാദ് സ്വദേശിനിയായ മീര ദേവിയുടെ പരാതിയെ തുടര്‍ന്നാണ് മഹേന്ദ്ര സിങ്ങിനെതിരെ പൊലീസ് കേസെടുത്തത്. തന്‍റെ അമ്മയെ മഹേന്ദ്ര സിങ് വെടിവച്ച് കൊലപ്പെടുത്തിയെന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത് (Man Gets life Imprisonment In 49 Year Old Murder Case).
കൊലപാതകം നടന്ന സമയത്ത് നര്‍ഖി ആഗ്ര ജില്ലയുടെ ഭാഗമായിരുന്നു. പിന്നീടാണ് കേസ് ഫിറോസാബാദ് കോടതിയിലേക്ക് മാറ്റിയത്. കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. വ്യാഴാഴ്‌ചയാണ് (ഒക്‌ടോബര്‍ 12) ജഡ്‌ജി ജിതേന്ദ്ര ഗുപ്‌ത ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്.