കേരളം

kerala

ETV Bharat / bharat

Odisha Man| കുടുംബത്തിലെ 3 പേരെ കൊലപ്പെടുത്തിയ കേസിൽ 50 വയസുകാരന് വധശിക്ഷ; മകന് ജീവപര്യന്തം

ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ 50 വയസുകാരന് വധശിക്ഷ വിധിച്ച് ഒഡീഷയിലെ സംബൽപൂർ ജില്ലയിലെ കുച്ചിന്ദ സിവിൽ ആന്‍റ്‌ ക്രിമിനൽ കോടതി. ഇതേ കേസിൽ 50 വയസുകാരന്‍റെ മകന് ജീവപര്യന്തം.

Man gets death sentence for triple murder  Man gets death sentence for triple murder  odisha  Man gets death sentence for triple murder odisha  Additional district and session court  awarded life ter  triple murder  capital punishment  ട്രിപ്പിൾ കൊലപാതകം  50 വയസ്സുകാരന് വധശിക്ഷ  ഒഡീഷ  സംബൽപൂർ സിവിൽ ആന്‍റ്‌ ക്രിമിനൽ കോടതി  സിവിൽ ആന്‍റ്‌ ക്രിമിനൽ കോടതി  മകന് ജീവപര്യന്തം  വധശിക്ഷ  ജീവപര്യന്തം  മഹുൽപാലി പൊലീസ്‌ സ്‌റ്റേഷന്‍  അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ രബീന്ദ്ര നായിക്ക്  അപൂർവങ്ങളിൽ അപൂർവമായ കേസ്  ബലാത്സംഗം
വധശിക്ഷ വിധിച്ച് ഒഡീഷയിലെ സംബൽപൂർ ജില്ലയിലെ കുച്ചിന്ദ സിവിൽ ആന്‍റ്‌ ക്രിമിനൽ കോടതി.

By

Published : Aug 10, 2023, 10:48 PM IST

സംബൽപൂർ (ഒഡിഷ): സ്വത്ത് തർക്കത്തെ തുടർന്ന് 2020ൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ 50 വയസുകാരന് വധശിക്ഷ വിധിച്ച് ഒഡിഷ കോടതി. സംബൽപൂർ ജില്ലയിലെ കുച്ചിന്ദ സിവിൽ ആന്‍റ്‌ ക്രിമിനൽ കോടതിയാണ് വിധി പ്രസ്‌താവിച്ചത്. ഇതേ കേസിൽ 50 വയസുകാരന്‍റെ മകനും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാള്‍ക്ക് അഡീഷണൽ ഡിസ്‌ട്രിക്‌ ആന്‍റ് സെഷന്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

2020 ഒക്‌ടോബറിൽ മഹുൽപാലി പൊലീസ്‌ സ്‌റ്റേഷന് പരിധിക്ക് കീഴിലുളള ലപാഡ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഭൂമി തർക്കത്തിന്‍റെ പേരിൽ പിരാബതി ബെഹ്റ (55), അവരുടെ മകളായ സാബിത്രി സാഹു (35), മരുമകന്‍ ഗ്രിധാരി സാഹു(41) എന്നിവരെ പ്രതികളായ നവീന്‍ ദെഹുരിയും മകന്‍ ഹേമാനന്ദും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു.

കോടതി ഓരോ കുറ്റവാളിക്കും ഒരു ലക്ഷം രൂപ പിഴ ചുമത്തി. അപൂർവങ്ങളിൽ അപൂർവമായ കേസുകളിലാണ് വധശിക്ഷ വിധിക്കുന്നതെന്നും അത്തരത്തിലുളള ഒരു കേസാണ് ഇതെന്നും അഡീഷണൽ സെഷന്‍ കോടതി ജഡ്‌ജി രാജ് കിഷോർ ലങ്ക വിധിയിൽ പ്രസ്‌താവിച്ചു.

അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ രബീന്ദ്ര നായിക്ക് ആണ് ഈ വിവരം പങ്കുവച്ചത്. ദമ്പതികളെ കൊലപ്പെടുത്തിയതിനാൽ അവരുടെ മകനെയും മകളെയും അനാഥരാക്കിയെന്നും പ്രായപൂർത്തിയാകാത്ത രണ്ട് പേർക്കും പിഴ തുക നഷ്‌ടപരിഹാരമായി നൽകുമെന്നും നായക് കൂട്ടി ചേർത്തു. ഗ്രാമവാസികൾ വിവരം അറിയിച്ചതിനെ തുടർന്നാണ് അച്ഛനേയും മകനെയും പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

അതേസമയം ഈ വർഷം ഫെബ്രുവരിയിൽ രണ്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ 23 വയസുളള യുവാവിന് ഗുജറാത്തിലെ സൂറത്ത് കോടതി വധശിക്ഷ വിധിച്ചിരുന്നു. സൂറത്ത് നഗരത്തിലെ സച്ചിന്‍ ഏരിയയിൽ താമസിക്കുന്ന ഇസ്‌മായിൽ യൂസഫാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ALSO READ:Murder attempt Aluva| വയോധികനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ബിഹാര്‍ സ്വദേശി അറസ്റ്റില്‍

അടുത്തിടെ വയോധികനെ വീട്ടിൽ കയറി തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ അതിഥി തൊഴിലാളി അറസ്‌റ്റിലായിരുന്നു. ബിഹാർ സ്വദേശി മനോജ് സാഹുവാണ് (42) അറസ്‌റ്റിലായത്. ആലുവയിലായിരുന്നു ഈ ഭയാനക സംഭവം നടന്നത്.

വീട്ടിനുള്ളില്‍ ഇരിക്കുകയായിരുന്ന ബദറുദ്ദീന്‍റെ തലയ്‌ക്ക് മര കഷണം കൊണ്ട് ഇയാള്‍ അടിക്കുകയായിരുന്നു. തലക്കടിയേറ്റ ബദറുദ്ദീന് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും സംസാരിക്കാന്‍ കഴിയാതായെന്നും ഭാര്യ പറഞ്ഞു. വയോധികനെ തലക്കടിച്ചതോടെ വീട്ടുകാര്‍ ബഹളം വച്ചപ്പോള്‍ ഓടി രക്ഷപ്പെട്ട പ്രതിയെ നാട്ടുകാര്‍ ചേര്‍ന്നാണ് പിടികൂടിയത്.

ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ബദറുദ്ദീന്‍റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. ബദറുദ്ദീന് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായി ആലുവ രാജഗിരി ആശുപത്രിയിൽ നിന്നും അമൃത ആശുപത്രിയിലേക്ക് മാറ്റി. തലച്ചോറിന് ക്ഷതമേറ്റത് കൊണ്ട് അടിയന്തര ശസ്‌ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. അതേ സമയം ആക്രമണത്തിനുള്ള കാരണം വ്യക്തമല്ല. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

For All Latest Updates

ABOUT THE AUTHOR

...view details