ലഖ്‌നൗ: മുസഫർ നഗറിൽ മകളെ പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം. ഐപിസി സെക്ഷൻ 376, പോക്സോ ആക്ട് എന്നിവ പ്രകാരം കൈരാണ പോക്സോ കോടതിയുടേതാണ് വിധി. ജീവപര്യന്തത്തിന് പുറമെ 30,000 രൂപ പിഴയും ജസ്റ്റിസ് മുംതാസ് അലി അധ്യക്ഷനായ ബെഞ്ച് പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഉത്തർപ്രദേശിൽ മകളെ പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം - pocso case
ഐപിസി സെക്ഷൻ 376, പോക്സോ ആക്ട് എന്നിവ പ്രകാരം കൈരാണ പോക്സോ കോടതിയുടേതാണ് വിധി.
ഉത്തർപ്രദേശിൽ മകളെ പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം
Also Read: ഗസ സംഘര്‍ഷം; കൊയ്റോയില്‍ നേതാക്കളുടെ കൂടിക്കാഴ്ച
കഴിഞ്ഞ വർഷം ഏപ്രിൽ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാമിൽ ജില്ലയിലെ ജലാലബാദിൽ വച്ച് ഇയാൾ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ മാതാവാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.