മഹാരാഷ്‌ട്രയിലെ ഫ്ലാറ്റിൽ 72കാരൻ കൊല്ലപ്പെട്ട നിലയിൽ - മഹാരാഷ്‌ട്ര കൊലപാതകം
ജയ്‌പ്രകാശ് ഫോണ്ട എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാൾ ഒറ്റയ്ക്കാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നതെന്ന് പൊലീസ്
മഹാരാഷ്‌ട്രയിലെ ഫ്ലാറ്റിൽ 72കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
മുംബൈ:മഹാരാഷ്‌ട്രയിലെ പൽഘറിലെ ഫ്ലാറ്റിനുള്ളിൽ 72കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ജയ്‌പ്രകാശ് ഫോണ്ട എന്നയാളാണ് മരിച്ചതെന്നും ഇയാൾ ഒറ്റയ്ക്കാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. വ്യാഴാഴ്‌ച അർധരാത്രിയാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളിയാഴ്‌ച രാവിലെ ഫ്ലാറ്റിലെത്തിയ ജോലിക്കാരാണ് ഫോണ്ടയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രതികള്‍ക്കായി തെരച്ചില്‍ നടത്തുന്നതായും പൊലീസ് പറഞ്ഞു.